കൊച്ചി: പായ്ക്കറ്റിലാക്കി ബ്രാൻഡ് ചെയ്യുന്ന പഴവർഗങ്ങളും പച്ചക്കറികളും ഇനി കേരളത്തിലും. തളിർ ബ്രാൻഡിലാണ് പഴവും പച്ചക്കറിയും വിപണിയിലിറക്കുക. തളിർ ഗ്രീൻ എന്ന പേരിൽ വില്പനശാലകളും സംസ്ഥാനമെമ്പാടും തുറക്കും. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന ഉത്പന്നങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക.
കൃഷി വകുപ്പിന് കീഴിലെ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്‌സ് പ്രമോഷൻ കൗൺസിൽ കേരള (വി.എഫ്.പി.സി.കെ.) യാണ് സംരംഭത്തിന് പിന്നിൽ. കൊച്ചിയിൽ ഇടപ്പള്ളിയിലെ മിൽമ ബൂത്തിലാണ് ആദ്യ വില്പനശാല. മിൽമ ബൂത്തുകൾക്ക് പുറമെ, സൂപ്പർ മാർക്കറ്റുകൾ, ഹോർട്ടികോർപ്പ്, സപ്‌ളൈകോ വില്പനശാലകൾ എന്നിവയിലും ലഭിക്കും.
പച്ചക്കറികളും പഴങ്ങളും പായ്ക്കറ്റിലാക്കിയാണ് വിപണിയിലിറക്കുക. തളിർ ബാൻഡ് പഴം പക്കച്ചറികളുടെ വിപണനവും തളിർ ഗ്രീൻ വില്പനശാലകളുടെയും ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഈമാസം 25 ന് വൈകിട്ട് 5 ന് വീഡിയോ കോൺഫൻസിലൂെട നിർവഹിക്കും.
ഗുണമേന്മയുള്ള പഴങ്ങളും പച്ചക്കറികളും കൃഷിയിടളിൽ നിന്ന് നേരിട്ട് സംഭരിക്കും. ജൈവം ഉൾപ്പെടെ ഉത്തമകൃഷിരീതികൾ പിന്തുടരുന്ന കർഷകരിൽ നിന്നാണ് സംഭരിക്കുക. വിളവെടുത്ത് പ്രൈമറി പ്രോസസിംഗ് സെന്ററുകളിൽ എത്തിക്കും. ശുചീകരിച്ച് പായ്ക്കറ്റിലാക്കി വില്പനകേന്ദ്രങ്ങളിൽ എത്തിക്കും. തനിമയും ഗുണമേന്മയും നിലനിറുത്തുന്ന സ്വഭാവിക രീതികളാണ് പഴുപ്പിക്കലിനും പായ്ക്കിംഗിനും ഉപയോഗിക്കുക.
34 തളിൽ ഗ്രീൻ കേന്ദ്രങ്ങളാണ് ആദ്യം തുറക്കുക. വിത്തുകൾ, ജൈവളങ്ങൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ, തൈകൾ തുടങ്ങിയവയും ഇവയിൽ ലഭ്യമാക്കുമെന്ന് വി.എഫ്.പി.സി.കെ അധികൃതർ പറഞ്ഞു.
റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായാണ് തളിർ ബ്രാൻഡ് ഒരുക്കിയത്. 15 കോടി രൂപയുടേതാണ് പദ്ധതി. ഏഴ് ജികളിൽ 63 തളിൽ ഗ്രീൻ വില്പനശാലകൾ കർഷകസംഘങ്ങളമായി ചേർന്ന് ആരംഭിക്കും.
തിരുവനപുരം വെമ്പായത്ത് മഞ്ഞൾ സംസ്‌കരണകേന്ദ്രം, പാലക്കാട് പെരുമാട്ടിയിൽ വെജിറ്റബിൾ െ്രെഡയിംഗ് യൂണിറ്റ്, എറണാകുളം കാക്കനാട്ട് മെഗാ ബ്രാൻഡഡ് ചില്ലറ വില്പനകേന്ദ്രം, തൊടുപുഴ കലയന്താനിയിൽ കപ്പ വിപണന കേന്ദ്രം എന്നിവയും നിർമ്മിക്കുമെന്ന് വി.എഫ്.പി.സി അധികൃതർ അറിയിച്ചു.