30 ഫയര്‍ യൂണിറ്റുകളും, 125 അഗ്നി രക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് അഞ്ച് ദിവസം നീണ്ടു നിന്ന ദൗത്യത്തി നൊടുവിലാണ് തീ അണച്ചത്. മാലിന്യത്തിന്റെ അടിയില്‍ നി ന്നും പുക ഉയരുന്ന സാഹചര്യത്തില്‍ ഇത് ശമിപ്പിക്കുന്നതിനായുള്ള ശ്രമം നാളെയും തുടരുമെന്ന് ജില്ലാ കലക്ടര്‍ അറി യിച്ചു.
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണച്ചു. മാലിന്യക്കൂമ്പാരത്തിലെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്ടറുകളില്‍ നിന്ന് വെള്ളം സ്പ്രേ ചെ യ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും. 30 ഫയര്‍ യൂണിറ്റുകളും, 125 അഗ്നി രക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് അഞ്ച് ദിവസം നീ ണ്ടു നിന്ന ദൗത്യത്തി നൊടുവിലാണ് തീ അണച്ചത്. മാലിന്യത്തിന്റെ അടിയില്‍ നിന്നും പുക ഉയരുന്ന സാ ഹചര്യത്തില്‍ ഇത് ശമിപ്പിക്കുന്നതിനായുള്ള ശ്രമം നാളെയും തുടരുമെന്ന് ജില്ലാ കലക്ടര്‍ അറി യിച്ചു.
ഇന്നും നേവിയുടേയും എയര്‍ഫോഴ്സിന്റേയും സേവനം തുടരും. വ്യോമസേനയുടെ സൊലൂര്‍ സ്റ്റേഷനി ല്‍ നിന്നുളള ഹെലികോപ്ടറുകളാണ് മുകളില്‍ നിന്ന് വെള്ളം പ മ്പ് ചെയ്യുന്നതിന് ഉപയോഗിക്കുക. ബ്ര ഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തിലെ തീ പൂര്‍ണ്ണമായി അ ണയ്ക്കാന്‍ കഴിഞ്ഞു. മാ ലിന്യത്തിന്റെ അടിയില്‍ നിന്ന് പുക ഉയരുന്ന സാഹചര്യമുണ്ട്. ഇത് ശമിപ്പിക്കുന്ന തിന് നാലു മീറ്റര്‍ വരെ താഴ്ചയില്‍ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വലിയ പമ്പ് ഉപയോഗിച്ച് വെ ള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.
പുകയെ തുടര്‍ന്നുള്ള ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി കൊച്ചിയിലെ സ്കൂളുകള്‍ക്ക് ഇ ന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അങ്ക ണവാടികള്, കിന്റര്‍ഗാര്‍ട്ടണ്‍, ഡേകെയര്‍ സെന്ററുകള്‍ എന്നിവയ്ക്കുമാണ് അവധി.
കൊച്ചി കോര്‍പ്പറേഷനു പുറമെ വടവുകോട്-പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായ ത്തുകളിലും,തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളി ലേയും സ്കൂളുകള്‍ക്കാണ് അവധി ബാധകമായിരിക്കുന്നത്.എന്നാല്‍ പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല. കൂടതെ വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് നാളെ ഡിവിഷന് ബഞ്ച് പരിഗണിക്കും. ഇതിനിടയില്‍ ബ്രഹ്മപുരത്തെ സ്ഥി തിഗതികള്‍ സാധാരണ നിലയിലാകുന്നതുവരെ ജൈവമാലിന്യ സംസ്കരണത്തിന് അമ്പല മേട്ടില്‍ സ്ഥ ലം കണ്ടെത്തിയിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.