ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. രണ്ട് വര്‍ഷമായി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സുരേഖ സിക്രി
മുംബൈ: പ്രശസ്ത ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാ തത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. രണ്ട് വര്‍ഷമായി പക്ഷാഘാത ത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സുരേഖ സിക്രി.
നിരവധി സിനിമ, നാടകം, ടെലിവിഷന്‍ പരമ്പരകള്‍ എന്നിവയില്‍ സുരേഖ അഭിനയിച്ചിട്ടുണ്ട്. 1978ലെ രാഷ്ട്രീയ നാടക സിനിമയായ കിസ്സ കുര്‍സി കായിലൂടെ അരങ്ങേറ്റം കുറച്ച അവര്‍ വിവിധ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ പുരസ്‌കാരം നേടി.ആദ്യകാല ത്ത് ഹിന്ദി നാടകങ്ങളില്‍ അഭിനയിച്ചിരുന്ന സുരേഖ 1978-ല്‍ കിസാ കുര്‍സി കാ എന്ന രാഷ്ട്രീയ സി നിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കുപ്ര വേശിക്കുന്നത്. തുടര്‍ന്ന് ഹിന്ദിയിലും മലയാളത്തി ലു മായി ധാരാളം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടു. പ്രധാനമായും സഹനടി യു ടെ വേഷങ്ങളിലാണ് ഇവര്‍ അഭിനയിച്ചിട്ടുള്ളത്.
തമാസ് (1988), മമ്മോ (1995), ബദായ് ഹോ (2018) എന്നീ ചിത്രങ്ങള്‍ക്കാണ് മികച്ച സഹനടിക്കുള്ള ദേ ശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്. സുമാ ജോസന്‍ സംവിധാനം ചെയ്ത ‘ജന്മദിനം’ എന്ന സിനിമയി ലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ബാലികാവധു എന്ന ടെലിവിഷന്‍ പരമ്പരയിലെ അഭി നയത്തിലൂടെ 2008-ല്‍ മികച്ച പ്രതിനായിക, 2011-ല്‍ മികച്ച സഹനടി എന്നീ വിഭാഗങ്ങളിലെ ഇന്ത്യ ന്‍ ടെലി അവാര്‍ഡുകളും സ്വന്തമാക്കി. ഹിന്ദി നാടകങ്ങളില്‍ നല്‍കിയ സംഭാവനകള്‍ക്ക് 1989-ലെ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരവും ലഭിച്ചു. അതിനുമുമ്പ് അസോച്ചം ലേഡീസ് ലീഗി ന്റെ മുംബൈ വുമണ്‍ ഓഫ് ദ ഡെക്കേഡ് ആര്‍ക്കൈവേഴ്‌സ് അവാര്‍ഡും നേടിയിരുന്നു. 1997-ല്‍ സുമ ജോസ്സണ്‍ സംവിധാനം ചെയ്ത ജന്മദിനം എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ഉത്തര്‍ പ്രദേശ് സ്വദേശിയായ സുരേഖ സിക്രിയുടെ അച്ഛന്‍ വ്യോമസേനയിലും അമ്മ അദ്ധ്യാപി കയുമായിരുന്നു. ഹേമന്ത് റീജാണ് ഭര്‍ത്താവ്. രാഹുല്‍ സിക്രി മകനാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.