വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് അനുപം ശ്യാമിനെ മുംബൈ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നായി രുന്നു അന്ത്യം
മുംബൈ: ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു. 63 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാ ണ് അനുപം ശ്യാമിനെ മുംബൈ സിറ്റി ആശുപത്രിയി ല്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഒന്നിലധികം അവയവങ്ങളു ടെ തകരാറിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മരിച്ചത്.
അദ്ദേഹത്തിന്റെ സുഹൃത്ത് നടന്‍ യശ്പാല്‍ ശര്‍മയാണ് മരണ വിവരം അറിയിച്ചത്. നാലു ദിവസം മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാ യിരു ന്നെന്നും അവസാന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഇന്‍ജക്ഷന്‍ എടുക്കുമായിരുന്നെന്നും യഷ്പാല്‍ ശര്‍മ പറഞ്ഞു.
മൃതദേഹം ന്യൂ ദിന്‍ദോഷിയിലെ എംഎച്ച്എഡിഎ കോളനിയിലെ വസതിയില്‍ രാവിലെ കൊണ്ടു വരും. സംസ്‌കാരം പിന്നീട് നടക്കും. മൂന്ന് പതി റ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍,’സത്യ’,’ദില്‍ സേ’,’ലഗാന്‍’, ‘ഹസാറോണ്‍ ഖ്വായിഷീന്‍ ഐസി’ എന്നീ പ്രശസ്ത സിനിമകളില്‍ ശ്രദ്ധേയമായ കഥാ പാത്രങ്ങള്‍ അവതരിപ്പിച്ചു. സ്ലം ഡോഗ് മില്യനേയര്‍, ബന്‍ഡിറ്റ് ക്വീന്‍ എന്നീ സിനിമകളില്‍ അഭിന യിച്ചിട്ടുള്ള താരം കൂടുതല്‍ അറിയപ്പെടുന്നത് ടെലിവിഷനിലൂടെയാണ്. മന്‍ കീ അവാസ് പ്രതിഗ്യ എന്ന സീരിയലിലെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. 2009 ല്‍ ‘സ്റ്റാര്‍ പ്ലസില്‍’ സംപ്രേഷണം ചെയ്തി രുന്ന ‘മന്‍ കീ ആവാസ്:പ്രതിഗ്യാ’ എന്ന ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ടിങ് ഈയിടെ പുനരാ രംഭിച്ചിരിന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നടന്റെ കുടുംബം ചികിത്സയ്ക്കായി ചലച്ചിത്ര മേഖലയിലെ സു ഹൃത്തുക്കളില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. രണ്‍വീര്‍ ഷൗരിയ, രാജന്‍ ഷാഹി, മനോജ് ജോഷി ഉള്‍പ്പടെയുള്ളവര്‍ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.