Categories: KeralaNews

ബോട്ടുകൾ റോഡിലിറക്കി ടൂറിസം തൊഴിലാളികൾ പ്രതിഷേധിച്ചു

പ്രളയവും പലവിധ ദുരിതങ്ങളുമുണ്ടായിട്ടും
30 ലക്ഷത്തിലധികം വിനോദ സഞ്ചാരികൾ വരികയും,
കേരളത്തിന് കഴിഞ്ഞ സാമ്പത്തിക വർഷം 46000 കോടിയോളം രൂപയുടെ (നാല്പത്തിയാറായിരം )   വരുമാനമുണ്ടാക്കുകയും ചെയ്ത ടൂറിസം മേഖലയിലെ തൊഴിലാളികൾക്ക് ലോക് ഡൗൺ കാലത്ത് ഒരാനുകൂല്യവും കിട്ടാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ മോട്ടോർ ബോട്ടുകൾ സെക്രട്ടേറിയേറ്റിനു മുന്നിൽ
നിരത്തി അതിനു മുകളിൽ കയറി പ്രതിഷേധിച്ചു.
കേരളത്തിനെ ലോകത്തിൻ്റെ
മുന്നിൽ അടയാളപ്പെടുത്തുന്ന
ടൂറിസം മേഖലയെ ആശ്രയിച്ച്
നേരിട്ടു്പതിനഞ്ചു ലക്ഷം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ
ദുരിതങ്ങൾ സർക്കാർ കണ്ടില്ലെന്നു നടിക്കരുതെന്നും,  ടൂറിസം ബോട്ട്തൊഴിലാളികൾക്ക് പ്രത്യേക ഇൻഷ്വറൻസ് ഏർപ്പെടുത്തുക,
കരയിലിരുന്ന് തുരുമ്പെടുത്ത ബോട്ടുകളും, നിർത്തിയിട്ടവയും നന്നാക്കാനുൾപ്പടെ സർക്കാർ തൊഴിലാളികൾക്ക് പ്രത്യേക സഹായമനുവദിക്കുക,
കോവിഡ് കാല അനുകുല്യം പ്രഖ്യാപിക്കുക  തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള
ടൂറിസം തൊഴിലാളികളുടെ സമരം
ന്യായമാണെന്നും, ടൂറിസം മേഖലയിലെ തൊഴിലാളികളുടെ ദുരിതം പരിഹരിക്കാൻ സർക്കാർ
മുന്തിയ പരിഗണന നൽകണമെന്നും സെക്രട്ടേറിയേറ്റു പടിക്കൽ നടന്ന
പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത  പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളാ ടൂറിസം വർക്കേഴ്സ് ആൻഡ് ബോട്ട് ഡ്രൈവേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി.) സംസ്ഥാന പ്രസിഡൻ്റ് വി.ആർ.പ്രതാപൻ
അദ്ധ്യക്ഷത വഹിച്ചു.
ടൂറിസം മേഖലയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, ബോട്ടു തൊഴിലാളികൾക്ക് പ്രത്യേക ഇൻഷ്വറൻസ് ഏർപ്പെടുത്തുക,
ലോക് സൗൺ കാല കോവിഡ് ആനുകൂല്യം അനുവദിക്കുക,
ബോട്ടുകൾ നവീകരിക്കാൻ സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടന്ന സംസ്ഥാന തല സമരത്തിൽ യൂണിയൻ നേതാക്കളായ വി.ഭുവനേന്ദ്രൻ നായർ, അനിൽ ജസ്റ്റിസ്, സെൽവരാജ്,
ജോയൽ ഡാനിയൽ,
ആർ.എസ്.വിമൽ കുമാർ, പുത്തൻപള്ളി നിസ്സാർ, സനൽ കുമാർ, കരകുളം ശശി, ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.