Editorial

ബൈഡൻ്റ നയങ്ങൾ ലോക സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കും?

യു എസ് പ്രസിഡൻ്റായി ജോ ബൈഡൻ അധികാരത്തിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ട്രപ് ഇത്രയും കാലം പിന്തുടർന്ന വംശീയവിദ്വേഷപരവും സ്ത്രീവിരുദ്ധവുമായ നയങ്ങളോട് ഭൂരിഭാഗം യു എസ് ജനതയ്ക്കുള്ള എതിർപ്പാണ് വോട്ടിംഗിൽ പ്രതിഫലിച്ചത്. സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ കുറെക്കൂടി ഉദാരമായ സമീപനമാണ് ബൈഡനിൽ നിന്നും പ്രതീക്ഷിക്കുന്നത് .

ബൈഡൻ അധികാരത്തിലേറിയാൽ അഞ്ച് ലക്ഷം കോടി ഡോളറിൻ്റെ സാമ്പത്തിക ഉത്തേജക പദ്ധതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഇത് ലോക സമ്പദ് വ്യവസ്ഥയെ എങ്ങനെയാകും ബാധിക്കുക?

കോവിഡ്‌ കാലത്ത്‌ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി തീര്‍ത്തും വ്യത്യസ്‌തമായ നടപടികളാണ്‌ ആഗോള തലത്തില്‍ സര്‍ക്കാരുകള്‍ കൈകൊണ്ടത്‌. കറന്‍സി അച്ചടിച്ച്‌ ജനങ്ങളുടെയും കമ്പനികളുടെയും കൈകളിലെത്തിക്കുക വഴി വിപണിയില്‍ ധനലഭ്യത സൃഷ്‌ടിക്കുക എന്ന അസാധാരണ മാര്‍ഗമാണ്‌ അത്‌. സമ്പദ്‌വ്യവസ്ഥക്ക്‌ സ്വാഭാവികമായ വളര്‍ച്ചയുടെ ചക്രങ്ങളുണ്ടെന്നിരിക്കെ കൃത്രിമമായി ധനലഭ്യത സൃഷ്‌ടിക്കുക എന്ന മാര്‍ഗം എത്രത്തോളം വിജയകരമാകും? ഈ മാതൃക നിലനില്‍ക്കത്തക്കതാണോ? എന്താകും ഈ മാര്‍ഗം സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്‌ടിക്കുന്ന അന്തിമമായ ഫലം?

രാജ്യങ്ങള്‍ ഉത്തേജക പദ്ധതികള്‍ വഴി കൂടുതല്‍ ധനം വിപണിയിലെത്തിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതു വരെ യുഎസ്‌ ജിഡിപിയുടെ 13.2 ശതമാനമാണ്‌ ഉത്തേജക പദ്ധതികള്‍ വഴി വിപണിയിലെത്തിച്ചത്‌. ജിഡിപിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും വലിയ ഉത്തേജക പാക്കേജ്‌ പ്രഖ്യാപിച്ചത്‌ ജപ്പാനാണ്‌. ജിഡിപിയുടെ 21.1 ശതമാനം വരുന്ന ഉത്തേജക പാക്കേജാണ്‌ ജപ്പാന്റേത്‌.

2021 അവസാനിക്കുന്നതിന്‌ മുമ്പായി ജി-4 രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ 12 ലക്ഷം കോടി ഡോളറിന്റെ ഉത്തേജനം കൂടി നടത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇതിനു പുറമെ പുതിയ യുഎസ്‌ പ്രസിഡൻ്റ് 5 ലക്ഷം കോടി ഡോളറിന്റെ പാക്കേജ്‌ പ്രഖ്യാപിക്കുമെന്നാണ്‌ പ്രതീക്ഷ. അച്ചടിച്ചിറക്കുന്ന ഈ പണം ആഗോള ധനകാര്യ വിപണിക്ക്‌ ഉത്തേജനം പകരുകയാണ്‌ ചെയ്യുന്നത്‌.

ഇത്തരത്തില്‍ ഉത്തേജക പാക്കേജുകള്‍ വഴി വിപണിയിലെത്തുന്ന പണം ആദ്യം പോകുന്നത്‌ വിവിധ ആസ്‌തി മേഖലകളിലേക്കാണ്‌. യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയില്‍ ഉത്തേജനം ഉണ്ടാകുന്നത്‌ വൈകി മാത്രമാണ്‌. കമ്പനികളുടെയും വ്യക്തികളുടെയും കൈയിലെത്തുന്ന പണം കടപ്പത്രങ്ങള്‍, ഓഹരി വിപണി, സ്വര്‍ണം തുടങ്ങിയ ആസ്‌തി മേഖലകളിലേക്ക്‌ ഒഴുകുന്നത്‌ വഴി കുമിള രൂപപ്പെടുത്തുന്നതിനാണ്‌ വഴിവെക്കുന്നത്‌. `അസറ്റ്‌ ബബ്‌ള്‍’ എന്ന്‌ വിശേഷിപ്പിക്കാവുന്ന പ്രതിഭാസമാണ്‌ നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്‌.

ഓഹരി വിപണി പുതിയ ഉയരങ്ങളിലെത്തുന്നതിനും സ്വര്‍ണം റെക്കോഡ്‌ വില രേഖപ്പെടുത്തുന്നതിനും കാരണമായത്‌ ഈ `അസറ്റ്‌ ബബ്‌ള്‍’ ആണ്‌. കടപ്പത്രങ്ങളുടെ യീല്‍ഡ്‌ കുത്തനെ കുറയുന്നതും നിക്ഷേപം അമിതമായി എത്തുന്നത്‌ മൂലമാണ്‌. കടപ്പത്രങ്ങള്‍ വില്‍ക്കുന്നവരുടെ എണ്ണം കുറയുകയും വാങ്ങാനെത്തുന്നവരുടെ എണ്ണം പതിന്മടങ്ങ്‌ വര്‍ധിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ്‌ നിലനില്‍ക്കുന്നത്‌.

പലിശനിരക്ക്‌ കുത്തനെ കുറഞ്ഞതും ഈ ആസ്‌തിമേഖലകളില്‍ കുമിളകള്‍ രൂപം കൊള്ളുന്നതിന്‌ കാരണമായിട്ടുണ്ട്‌. യുഎസില്‍ പൂജ്യത്തിന്‌ അടുത്താണ്‌ പലിശനിരക്ക്‌. ഇന്ത്യയില്‍ പോലും ഫിക്‌സഡ്‌ ഡെപ്പോസിറ്റുകളുടെ പലിശനിരക്ക്‌ പണപ്പെരുപ്പ നിരക്കിനേക്കാള്‍ താഴെയാണ്‌. ഇത്‌ മൂലം യഥാര്‍ത്ഥ പലിശ എന്നത്‌ നെഗറ്റീവ്‌ തുകയായി മാറുന്നു. ബാങ്ക്‌ ഫിക്‌സഡ്‌ ഡെപ്പോസിറ്റിന്റെ പലിശ അഞ്ചര ശതമാനവും പണപ്പെരുപ്പ നിരക്ക്‌ ആറര ശതമാനവുമാകുമ്പോള്‍ നിക്ഷേപകന്‌ ഉണ്ടാകുന്നത്‌ ഒരു ശതമാനം നഷ്‌ടമാണ്‌. ഈ സ്ഥിതിവിശേഷമാണ്‌ ഉയര്‍ന്ന നേട്ടം ലഭ്യമാകുന്ന കോര്‍പ്പറേറ്റ്‌ ബോണ്ട്‌, സ്വര്‍ണം, ഓഹരി വിപണി തുടങ്ങിയ നിക്ഷേപ മാര്‍ഗങ്ങളിലേക്ക്‌ തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്‌.

ആസ്‌തി മേഖലകളില്‍ രൂപപ്പെടുന്ന കുമിള പൊട്ടാനുള്ളതാണ്‌. നിലവില്‍ കറന്‍സി അച്ചടിച്ചിറക്കുന്ന പ്രക്രിയ തുടരുന്നത്‌ കുമിള കുറച്ചു കാലം കൂടി നിലനില്‍ക്കാന്‍ വഴിയൊരുക്കും. എന്നാല്‍ ഉത്തേജക പാക്കേജുകള്‍ പിന്‍വലിക്കപ്പെടുകയും വിപണിയിലേക്ക്‌ കൂടുതല്‍ പണം എത്താതിരിക്കുകയും ചെയ്യുന്നതോടെ കുമിളകള്‍ പൊട്ടാനുള്ള സാഹചര്യമൊരുങ്ങും. 2013ലും 2014ലും ബോണ്ടുകള്‍ വാങ്ങുന്നത്‌ വെട്ടിക്കുറയ്‌ക്കാന്‍ യുഎസ്‌ ഫെഡ്‌ റിസര്‍വ്‌ തീരുമാനിച്ചതിന്‌ സമാനമായി കറന്‍സി അച്ചടിച്ചിറക്കുന്ന രീതി എന്നെങ്കിലും അവസാനിപ്പിക്കാന്‍ വിവിധ സെന്‍ട്രല്‍ ബാങ്കുകള്‍ നിര്‍ബന്ധിതമാകും. 2013ലും 2014ലും ബോണ്ടുകള്‍ വാങ്ങുന്നത്‌ വെട്ടിക്കുറയ്‌ക്കാന്‍ യുഎസ്‌ ഫെഡ്‌ റിസര്‍വ്‌ തീരുമാനിച്ചത്‌ സമ്പദ്‌വ്യവസ്ഥയില്‍ കനത്ത ആഘാതം സൃഷ്‌ടിച്ചിരുന്നില്ല. കാരണം അപ്പോഴേക്കും സമ്പദ്‌ഘടന മെച്ചപ്പെട്ട നിലയിലെത്തിയിരുന്നു.

എന്നാല്‍ ഈ കോവിഡ്‌ കാലത്ത്‌ സമ്പദ്‌വ്യവസ്ഥയുടെ കരകയറ്റം എപ്പോള്‍ സംഭവിക്കുമെന്ന്‌ പ്രവചിക്കാനാകില്ല. വിവിധ രാജ്യങ്ങള്‍ വളര്‍ച്ചയുടെ ഘട്ടത്തിലേക്ക്‌ തിരികെയെത്തുന്നതിനായി നീണ്ട സമയം തന്നെ കാത്തിരിക്കേണ്ടി വരും. അതിന്‌ മുമ്പ്‌ തന്നെ ഇപ്പോള്‍ രൂപം കൊണ്ടിരിക്കുന്ന കുമിള പൊട്ടാനുള്ള സാഹചര്യമൊരുങ്ങുമെന്ന്‌ കരുതേണ്ടിയിരിക്കുന്നു. ആസ്‌തി മേഖലകളിലേക്കുള്ള ധനപ്രവാഹം നിലക്കുകയും സമ്പദ്‌വ്യവസ്ഥ മോശം നിലയില്‍ തന്നെ തുടരുകയും ചെയ്യുമ്പോള്‍ അസറ്റ്‌ ബബ്‌ള്‍ പൊട്ടുന്നത്‌ വലിയ പ്രത്യാഘാതങ്ങള്‍ക്കായിരിക്കും വഴിവെക്കുന്നത്‌. ബൈഡൻ്റെ സാമ്പത്തിക നയം സൃഷ്ടിക്കുന്ന ഗുണം ഹ്രസ്വകാലത്തേക്ക് മാത്രമേ നിലനിൽക്കാനിടയുള്ളൂവെന്ന് ചുരുക്കം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.