കേരളത്തിലെ ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കി ലാഭം കൊയ്യാനുളള ഗൂഢാലോചനയാണ് നടക്കുന്നതെന്നും കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: ലക്ഷദ്വീപിന്റെ പേരില്‍ കേരളത്തിലടക്കം നടക്കുന്നത് ടൂള്‍കിറ്റ് പ്രചാരണമാ ണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഒരേ ഭാഗത്ത് നിന്ന് വാര്‍ത്തയുണ്ടാക്കി രാജ്യത്തിനെതിരെ പ്രയോഗിക്കുകയാണ്. ആസൂത്രിതമായ പ്രചാരണമാണ് കോണ്‍ഗ്രസും സിപി എമ്മും മുസ്ലീം ലീഗും ചില ജിഹാദി സംഘടനകളും ഏറ്റെടുത്തിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറ ഞ്ഞു. കേരളത്തിലെ ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കി ലാഭം കൊയ്യാനുളള ഗൂഢാലോചന യാണ് നടക്കുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുളള സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിലാണ് ലക്ഷദ്വീപിന്റെ സുരക്ഷയ്ക്കായി ചില നടപടിക്രമങ്ങള്‍ അഡ്മിനിസ്‌ട്രേറ്റര്‍ എടുത്തത്. മാര്‍ച്ച് നാലിന് മിനിക്കോയ് വഴി പോകുകയായിരുന്ന രവിഹാന്‍സി എന്ന ബോട്ടില്‍ നിന്ന് 3000 കോടി രൂപ വിലമതിക്കുന്ന 300 കിലോ ഹെറോയിനും അഞ്ച് എകെ 47 തോക്കും തിരകളും തീരസംരക്ഷണ സേന പിടിച്ചെടു ത്തി രുന്നു. ഇത് മലയാള മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. ചില വിദേശ കപ്പലുകള്‍ ദുരൂഹസാഹ ചര്യത്തില്‍ നിരവധി തവണ ദ്വീപിലേക്ക് വരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലക്ഷദ്വീ പിലെ ചിലരുടെ ഒത്താശയോടെയാണ് ഈ നീക്കങ്ങളെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്ന തായി സുരേന്ദ്രന്‍ പറഞ്ഞു.
2019 മെയില്‍ ഐഎസ്‌ഐഎസ് തീവ്രവാദികളുമായി ബോട്ട് ശ്രീലങ്കയില്‍ നിന്ന് ദ്വീപിലേക്ക് വരു ന്നത് എല്ലാ മാധ്യമങ്ങളം റിപ്പോര്‍ട്ട് ചെയ്തത്. അന്ന് ഈ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നില്ല. മുസ്ലീം സമുദായത്തിലുളള അഡ്മിനിസ്‌ട്രേറ്ററാണ് നടപടി സ്വീകരിച്ചത്. കേരള തീരത്തും ജാഗ്രത വേണ മെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. പിണറായി സര്‍ക്കാരും ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ പളളിയില്‍ ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടനം നടത്തിയ അതേ ഭീകരര്‍ കേരളം ഉള്‍പ്പെടെ സന്ദര്‍ശിച്ചത് ശ്രീലങ്കന്‍ സൈനിക മേധാവി വെളിപ്പെടുത്തിയതാണ്.
ദ്വീപില്‍ ബീഫ് നിരോധിച്ചുവെന്നാണ് മറ്റൊരു പ്രചാരണം. ഇതും പച്ചക്കള്ളമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്നാണ് പശുവിറച്ചി നിരോധിച്ചിരിക്കുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഉച്ചഭക്ഷണത്തില്‍ മാസം വിളമ്പുന്നില്ല. അതു തന്നെയാണ് ഇവിടെയും നടന്നത്. അത് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.