News

ബിഹാറില്‍ നവവരൻ കൊവിഡ് ബാധിച്ചു മരിച്ച സംഭവം പോസിറ്റീവായവരുടെ എണ്ണം 111 ആയി

ബിഹാറില്‍ കൊവിഡ്- 19 ലക്ഷണങ്ങളോടെ വിവാഹിതനായ 26കാരന്‍ രണ്ടാം ദിവസം മരിച്ച സംഭവത്തില്‍ ചടങ്ങുകളില്‍ പങ്കെടുത്ത് പോസിറ്റീവായവരുടെ എണ്ണം 111 ആയി. യുവാവിന്റെ വിവാഹ- മരണ ചടങ്ങുകളില്‍ 600ലേറെ പേരാണ് പങ്കെടുത്തത്. ചടങ്ങുകളില്‍ പങ്കെടുത്ത 400 പേരെ ഐസൊലേഷനിലാക്കിയിട്ടുണ്ട്.

ജൂണ്‍ 15നായിരുന്നു വിവാഹം. നാനൂറോളം പേരാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. രണ്ട് ദിവസം കഴിഞ്ഞ് വരന്‍ മരിച്ചു. സംസ്‌കാര ചടങ്ങുകളില്‍ ഇരുനൂറോളം പേരും പങ്കെടുത്തു. ഇവരില്‍ 111 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ നിന്ന് ഒരാഴ്ച മുമ്ബ് ബിഹാറിലെത്തിയ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് വരന്‍.

വിവാഹ ദിവസത്തിന് മുമ്ബ് തന്നെ ഇയാള്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബന്ധുക്കള്‍ ഡിസ്ചാര്‍ജ് ചെയ്യിച്ച്‌ വിവാഹം നടത്തുകയായിരുന്നു. അതേസമയം, വധുവടക്കം അടുത്ത ബന്ധുക്കള്‍ക്കൊന്നും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.

സംസ്ഥാനത്ത് പതിനായിരത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 62 പേര്‍ ഇതുവരെ മരണപ്പെട്ടു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.