കുവൈത്ത് സിറ്റി : വാണിജ്യ സ്ഥാപനങ്ങൾ, കമ്പനികൾ, കടകൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും അവർ നൽകുന്ന എല്ലാ പർച്ചേസ് ഇൻവോയ്സുകളിലും (ബിൽ/രസീത്) അറബിക് പ്രധാന ഭാഷയായി ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. അറബികിന് പുറമെ മറ്റൊരു ഭാഷയും (ഉദാഹരണത്തിൽ, ഇംഗ്ലിഷും) ഉൾപ്പെടുത്താം.
ഇന്‍വോയ്‌സുകളില്‍ വാങ്ങുന്നയാളുടെ പേര്, തീയതി, വിലാസം, വാങ്ങുന്ന ഇനത്തിന്റെ വിവരണം, അളവ്, വില, ഡെലിവറി തീയതി, സീരിയല്‍ നമ്പര്‍, വിതരണക്കാരന്റെ ഒപ്പും സ്റ്റാംപും എന്നീ വിവരങ്ങള്‍ അടങ്ങിയിരിക്കണമെന്നുംമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പല സ്ഥാപനങ്ങളും ഇൻവോയ്സുകളിൽ ഇംഗ്ലിഷ് ഭാഷ മാത്രം ഉപയോഗിക്കുന്നത് കാരണം ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നു എന്നതാണ് ഈ നിർദ്ദേശത്തിന് പിന്നിലെ പ്രധാന കാരണം. അറബിക് ഭാഷയും ഉൾപ്പെടുത്തുന്നതിലൂടെ എല്ലാ ഉപഭോക്താക്കൾക്കും ഇൻവോയ്സ് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.