‘ബിരിയാണിയില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് ചെയ്തത്, എന്നാല്‍ ചിത്രം ഒടിടി റിലീസ് ആയതിന് പിന്നാലെ, ചിത്രത്തിലെ ചില രംഗങ്ങള്‍ മാത്രം ചിലര്‍ സോഷ്യല്‍ മീഡിയ വഴിയും, വാട്ട്‌സ്ആപ്പ് വഴിയും പ്രചരിപ്പിക്കാന്‍ ആരംഭിച്ചു. ലൈംഗിക ദൃശ്യങ്ങള്‍ എന്ന നിലയിലാണ് പലതും വളരെ മോശം കമന്റുകളോടെ പ്രചരിപ്പിക്കുന്നത്. സിനിമ സംബന്ധിച്ച പോസ്റ്റുകള്‍ക്ക് അടിയില്‍ പോലും ഇത്തരം പ്രചാരണം നടത്തുന്നു’-നടന്‍ തോന്നയ്ക്കല്‍ ജയചന്ദ്രന്‍
തിരുവനന്തപുരം: ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ‘ബിരിയാണി’ സിനിമയിലെ കിടപ്പറ രംഗങ്ങള്‍ ലൈംഗികദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി നടന്‍ തോന്നയ്ക്കല്‍ ജയചന്ദ്രന്‍. ഇരുപത്തിയഞ്ച് വര്‍ഷമായി അഭിനയ രംഗത്തുള്ള ജയചന്ദ്രന്‍ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയ കനി കുസൃതിയുടെ ഭര്‍ത്താവായ ‘നാസര്‍’ എന്ന വേഷമാണ് ചെയ്തത്.
ബിരിയാണിയില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് ചെയ്തത്, എന്നാല്‍ ചിത്രം ഒടിടി റിലീസ് ആയ തിന് പിന്നാലെ, ചിത്രത്തിലെ ചില രംഗങ്ങള്‍ മാത്രം ചിലര്‍ സോഷ്യല്‍ മീഡിയ വഴിയും, വാട്ട്‌സ്ആ പ്പ് വഴിയും പ്രചരിപ്പിക്കാന്‍ ആരംഭിച്ചു. ലൈംഗിക ദൃശ്യങ്ങള്‍ എന്ന നിലയിലാണ് പലതും വളരെ മോശം കമന്റുകളോടെ പ്രചരിപ്പിക്കുന്നത്. സിനിമ സംബന്ധിച്ച പോസ്റ്റുകള്‍ക്ക് അടിയില്‍ പോലും ഇത്തരം പ്രചാരണം നടത്തുന്നുവെന്ന് ജയചന്ദ്രന്‍ പറഞ്ഞു.
‘ചിത്രം കണ്ടവര്‍ക്ക് ഈ രംഗങ്ങള്‍ എന്താണ് എന്ന് അറിയാം. ഈ ചിത്രം കാണാത്ത വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവരിലേക്കാണ് ഈ രംഗങ്ങള്‍ എത്തിയത്. അതില്‍ എന്റെ നാട്ടുകാരും ബന്ധുക്കളും അടക്കമുണ്ട്’. ‘ഒരു നാട്ടിന്‍പുറത്താണ് ഞാന്‍ ജീവിക്കുന്നത്. അവിടുത്തെ ഭൂരിപക്ഷ ത്തിനും ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചതാണ് എന്നത് അറിയില്ല. ഇത്തരം രംഗങ്ങള്‍ ലഭിച്ച വര്‍ ആ രീതിയില്‍ അതിനെ കാണുന്നില്ല. ഞാന്‍ വേറെ എന്തോ കെണിയില്‍ പെട്ടു, അത് ചിത്രീക രിക്കപ്പെട്ടുവെന്നാണ് സംസാരം, ശരിക്കും സങ്കടകരമായ കാര്യമാണ് ഇത്. നല്ലൊരു ചിത്രം ചെയ്തിട്ടും അത് ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത് തീര്‍ത്തും സങ്കടകരമാണ്’- ജയചന്ദ്രന്‍ പറയുന്നു.
കോവിഡ് ലോക്ക്ഡൗണും മറ്റും അയതിനാല്‍ നിയമനടപടി സ്വീകരിക്കാന്‍ ചില സാങ്കേതിക തട സ്സങ്ങള്‍ ഉണ്ടെങ്കിലും, നിയമപരമായി സാധ്യമാ യതെല്ലാം ചെയ്യുമെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. നാടകവേദിയില്‍ പതിറ്റാണ്ടുകളുടെ അഭിനയ ജീവിതമുള്ള ജയചന്ദ്രന്‍ കോമഡി ഷോകളിലൂടെ യും, റിയാലിറ്റി ഷോകളിലൂടെയും മിനി സ്‌ക്രീനിലും അറിയിപ്പെടുന്നയാളാണ്. ഇതിനകം അഞ്ചോ ളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.