മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദൂരദര്‍ശനെ ഇകഴ്ത്തിക്കാട്ടുകയും ബിബിസിയെ പ്രശം സിക്കുകയും ചെയ്തിട്ടുള്ള സംഭവം ഇത്തരുണത്തില്‍ മോദി ഓര്‍ക്കുന്നത് നല്ലതാ യിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഭരണ കൂട ഒത്താശയോടെ നടത്തപ്പെട്ട അക്രമസംഭവങ്ങള്‍ തുറന്നുകാട്ടിയ ബിബിസിയെയാണ് ഇപ്പോള്‍ മോശമായി ചിത്രീകരിക്കുന്നതെന്നു കൂടി ഓര്‍ക്കുക – പി.ആര്‍.കൃഷ്ണന്‍ എഴുതുന്നു
ഹീനമായ ഈ ക്രൂരകൃത്യങ്ങള്‍ തടയാന്‍ പൊലീസിന്റെ ഭാഗത്തു നിന്നും നടപടികളുണ്ടായില്ല. മാത്രമല്ല, ലഹള സംഘടിപ്പിക്കുകയും നടത്തുകയും ചെയ്തവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സമൂഹത്തി ല്‍ സുരക്ഷ ഉറപ്പുവരുത്തേണ്ട പൊലീസ് സ്വീകരിച്ചതെന്നതാണ് വസ്തുത. മറിച്ചായിരുന്നെങ്കില്‍ ഈ ആ ക്രമണങ്ങള്‍ ഉണ്ടാകു മായിരുന്നില്ലല്ലൊ. പൈശാചികമായ ഈ സംഭവത്തില്‍ ഗുജറാത്തിലെ അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിക്കും സഹമന്ത്രിമാര്‍ ക്കുമുള്ള പങ്കാളി ത്തം വെളിപ്പെടുത്തുന്നതാണ് ‘ഇന്ത്യ- ദ മോദി ക്വസ്റ്റ്യന്‍’എന്ന ശീര്‍ഷകത്തില്‍ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ (ബിബിസി) പുറത്തുവിട്ടിട്ടുള്ള ഡോക്യുമെന്ററി.
ദേശീയതലത്തിലും അന്തര്‍ദേശീയതലങ്ങളിലും വന്‍തോതിലുള്ള പ്രതിഷേധമാണ് ഗുജറാത്തില്‍ അര ങ്ങേറിയ ഈ ആക്രമണത്തിനെതിരെ നടന്നത്. ആ അവസരത്തില്‍ ഗോവയില്‍ നടന്ന ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ പങ്കെടുത്തുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഗുജറാത്ത് ലഹള സംബന്ധമായി മുഖ്യമന്ത്രി മോദി സ്വീകരിച്ച നയം രാജ്യധര്‍മത്തിനു യോ ജിച്ചതല്ലെന്ന് തുറന്നു പറയുകയുണ്ടായി. വാജ്‌പേയിയുടെ ഈ പ്രസ്താവന വലിയ ഫ്രണ്ട് പേജ് അക്ഷര ങ്ങളിലാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തത്.
ഇത്തരത്തില്‍ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിക്കു പോലും പറയേണ്ടിവന്ന ലഹളയെക്കുറിച്ചുള്ള വസ്തുതകള്‍ അടങ്ങുന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നിരോധിച്ചതുകൊണ്ട് നരേന്ദ്രമോദിക്കും ബി ജെപിക്കും രക്ഷപ്പെടാനാവുകയില്ല. ഹീനമായ ഈ വംശീയ ലഹളയെക്കുറിച്ചുള്ള സംഭവങ്ങള്‍ അറിയാ നുള്ള അവകാശം എല്ലാ രാജ്യങ്ങളിലെയും ജനങ്ങള്‍ക്കുണ്ട്; ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ചും.
ഇവിടെ ഒരുകാര്യം ഓര്‍ക്കുന്നത് നല്ലതാണ്. സ്വാതന്ത്ര്യസമരകാലത്തും സ്വാതന്ത്ര്യലബ്ധിക്കു ശേഷവും വി വിധ രാജ്യങ്ങളില്‍ നടന്നിട്ടുള്ള നരഹത്യകളെ അപലപിക്കുന്ന നയമാണ് നരേന്ദ്രമോദിയുടെ ഭരണത്തി ന്റെ തുടക്കത്തിനു മുമ്പുവരെ ഇന്ത്യ സ്വീകരിച്ചു വന്നിട്ടുള്ളത്. ഇടവേളയില്‍ നിലവില്‍ വന്ന വാജ്‌പേയി ഭരണകാലത്തും ആ നയത്തിന് പരിക്കേല്‍ക്കുകയുണ്ടായിട്ടില്ല. ഈ കീഴ്‌വഴക്കത്തിനെല്ലാം കടകവി രുദ്ധ മായ നയമാണ് മോദി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. അതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് ബിബി സി ഡോക്യുമെന്ററി വിഷയത്തില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടി. അതുകൊണ്ടു തന്നെ അമേ രിക്കയടക്കം രാജ്യാന്തര രാജ്യങ്ങളില്‍ ചര്‍ച്ചാവിഷയ മായിരിക്കുകയാണ് ഈ സംഭവം.
താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദൂരദര്‍ശനെ ഇകഴ്ത്തിക്കാട്ടുകയും ബിബിസിയെ പ്രശംസിക്കുകയും ചെ യ്തിട്ടുള്ള സംഭവം ഇത്തരുണത്തില്‍ മോദി ഓര്‍ക്കുന്നത് നല്ല തായിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂട ഒത്താശയോടെ നടത്തപ്പെട്ട അക്രമസംഭവങ്ങള്‍ തുറന്നുകാട്ടിയ ബിബിസിയെയാണ് ഇപ്പോ ള്‍ മോശമായി ചിത്രീകരിക്കുന്നതെന്നു കൂടി ഓര്‍ക്കുക.
ഈ ലഹളസംബന്ധമായ കേസുകളില്‍ ഗുജറാത്ത് ഹൈക്കോടതിയും സുപ്രീംകോടതിയും മോദിക്കനു കൂലമായ വിധികളാണ് നടത്തിയിട്ടുള്ളതെന്നതുകൊണ്ട് ഡോക്യു മെന്ററിയില്‍ വിവരിക്കുന്ന സംഭവങ്ങ ള്‍ നടന്നിട്ടില്ല എന്ന് വരുന്നില്ല. അതുകൊണ്ടു തന്നെ വസ്തുതകള്‍ അറിയാനുള്ള ജനങ്ങളുടെ ജനാധിപ ത്യാവകാശം ഇല്ലാതാക്കാന്‍ പാടില്ല. ജനങ്ങള്‍ക്കുള്ള ഈ മൗലികാവകാശം നിഷേധിക്കുന്നതായുള്ള നടപ ടിയാണ് ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം നിരോധിക്കുന്നതിലൂടെ തെളിയുന്നത്.കോണ്‍ഗ്രസ് പ്രസി ഡന്റും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് വിളംബരം ചെയ്ത അടിയന്തരാ വ സ്ഥയും പത്രങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പുമാണ് ഈ വേളയില്‍ ഓര്‍മിക്കേണ്ടത്.
അതിന്റെ’ഗുണഫലങ്ങള്‍’അനുഭവിച്ച ഒരു പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴിലാണ് ഇത്തരം ഫാസിസ്റ്റ് നടപ ടികള്‍ ഉടലെടുക്കുന്നതെന്ന് ജനം തിരിച്ചറിയേണ്ടതുണ്ട്. മാത്രമല്ല, മതന്യൂനപക്ഷങ്ങളായ മുസ്ലിങ്ങള്‍ ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെ വ്യാപകമായ അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ ഭരണകൂട നട പടി. ഈ സാഹചര്യത്തില്‍ മോദിസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം നിലനില്‍ക്കുമ്പോള്‍ തന്നെ, ഡോക്യുമെന്ററിയുടെ പ്രദര്‍ശനവുമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിരവധിസര്‍വകലാശാലകളിലും പൊതുസ്ഥലങ്ങളിലും വിദ്യാര്‍ത്ഥി സംഘടനകളും യുവജന സംഘടന കളും മുന്നോട്ടുവന്നിരിക്കുന്ന വസ്തുത സ്വാഗതാര്‍ഹമാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.