ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (ബിബിസി) ഡല്‍ഹി, മുംബൈ ഓഫീസു കളിലാണ് റെയ്ഡ്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് പുരോഗമി ക്കുന്നത്. ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായുമാണ് റിപ്പോര്‍ട്ടുകള്‍
ന്യൂഡല്‍ഹി: ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ, ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആ ദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഡല്‍ഹി, മുംബൈ ഓഫീസുകളി ലാണ് റെയ്ഡ്. മുതിര്‍ന്ന ഉദ്യോഗ സ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്ത താ യുമാണ് റിപ്പോര്‍ട്ടുകള്‍.
രാവിലെ പതിനൊന്നരയോടെയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ ബിബിസിയുടെ ഓഫീസുകളില്‍ എ ത്തിയത്. പരിശോധനയ്ക്കിടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് അടക്കമുള്ളവ ഉദ്യോഗസ്ഥര്‍ പിടിച്ചെടു ത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തെന്ന് പരാതിയുണ്ട്. ഇത് റെയ്ഡ് അല്ലെന്നും സര്‍വേ ആണെ ന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്താരാഷ്ട്ര നികുതി, വിനിമയ മൂല്യ ക്രമവിരുദ്ധത തുടങ്ങിയ ആരോപണങ്ങള്‍ പരിശോധിക്കുകയാണ് ലക്ഷ്യം. അക്കൗണ്ട് ബുക്കുകള്‍ പരിശോധിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നികുതി അടച്ചതുമായി ബന്ധപ്പെട്ടും സാമ്പത്തിക ധനസമാഹരണവുമായി ബന്ധപ്പെട്ടും ബിബിസിക്കെ തിരെ ചില പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പരിശോധനയ്ക്കാണ് റെയ്ഡുകളെന്നാണ് ഐടി അധികൃതരുടെ വിശദീകരണം.
ഗുജറാത്ത് വംശഹത്യയെ കുറിച്ച് ഡോക്യുമെന്ററി ഈയടുത്ത് ബി ബി സി പ്രസിദ്ധീകരിച്ചിരുന്നു. വംശ ഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളാ യാണ് പ്രസിദ്ധീകരിച്ചത്. ഐ ടി നിയമത്തിലെ അടിയന്തര അധികാരം ഉപയോഗിച്ച് യുട്യൂബ്, ട്വിറ്റര്‍ തുട ങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഡോക്യുമെന്ററി പ്രദര്‍ശനം കേന്ദ്രം തടഞ്ഞിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.