Kerala

ബിനാലെയിലെ ആഖ്യാനങ്ങള്‍ ഉള്ളില്‍ ആഴത്തില്‍ പതിയുന്നത്: സുഭാഷിണി അലി

മനസില്‍ ആഞ്ഞു പതിയുന്ന സൃഷ്ടികള്‍ മഹത്തായ അനുഭവമാണ് നല്‍കുന്നത്. ലോ കത്തെയും രാജ്യത്തെയും രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളും ചൂഷണ വ്യവസ്ഥി തികളും അവ അനുഭവിപ്പിക്കുന്നതാണെന്ന് സിപിഐ പോളിറ്റ് ബ്യൂറോ അംഗം സുഭാ ഷിണി അലി

കൊച്ചി: ബിനാലെ പോലെ ബൃഹത്തായ കലാപ്രദര്‍ശനം നമ്മുടെ രാജ്യത്ത് തുടരുന്നുവെന്നത് അവിശ്വ സനീയവും അഭിമാനവും ആഹ്‌ളാദവും പകരുന്നതുമാണെന്നും സി പിഐ പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. കലാവതരണങ്ങള്‍ ഉള്ളില്‍ മതിപ്പ് നിറയ്ക്കുന്നു. ഈ മഹത്തായ സംരംഭം നിലച്ചു പോ കാന്‍ ഇടയുണ്ടാകാതെ പൂര്‍ വ്വാധികം മികവോടെ തുടരണം.

യാതനകളുടെയും വിഭജനത്തിന്റെയും പരിസ്ഥിതിയുടെയും സ്ത്രീകളുടെയും പ്രമേയങ്ങളിലൂന്നിയ മറു നാടുകളില്‍ നിന്നുള്ളവ ഉള്‍പ്പെടെ ആവിഷ്‌കാരങ്ങള്‍ ഏവരോടും സംസാരിക്കുന്നവയാണ്. എവിടെയും പ്രസക്തവുമാണവ. സാധാരണ മനുഷ്യരുടെ പ്രശ്നങ്ങളാണ് അവ പ്രതിഫലിപ്പിക്കുന്നത്. മനസില്‍ ആ ഞ്ഞു പതിയുന്ന സൃഷ്ടികള്‍ മഹത്തായ അനുഭവമാണ് നല്‍കുന്നത്. ലോകത്തെയും രാജ്യത്തെയും രാ ഷ്ട്രീയ – സാമൂഹ്യ സാഹചര്യങ്ങളും ചൂഷണ വ്യവസ്ഥിതികളും അവ അനുഭവിപ്പിക്കുന്നു.

വിദേശികളും മലയാളികളും ആര്‍ട്ട് വിദ്യാര്‍ത്ഥികളുമൊക്കെ വലിയതോതില്‍ ഇവിടേക്ക് എത്തുന്നതു പോലെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍ നിന്നുള്ള സാധാരണക്കാര്‍ ക്കും ബിനാലെ സന്ദര്‍ശിക്കാന്‍ തക്ക സംവിധാനമുണ്ടാകണം. അത്ര എളുപ്പമല്ലെങ്കിലും നമ്മുടെ രാജ്യ ത്തെ വിവിധ പ്രദേശങ്ങളിലെ സാമൂഹികാവസ്ഥ വിലയിരുത്താന്‍ അത് അവസരമൊരുക്കും. ഒരാളും സംസ്‌കാരത്തിനും സൗന്ദര്യാത്മകതയ്ക്കുമൊക്കെ എതിരല്ല.

ബിനാലെക്ക് ഏറ്റവും യോജിച്ച സിംബോളിക് വേദിയാണ് കൊച്ചി. ലോകത്തിന്റെ മറ്റു പല ഭാഗങ്ങള്‍ക്കു മില്ലാത്ത ഒരു വശ്യത ഈ നഗരത്തിനുണ്ട്. സംസ്‌കാരവൈവിധ്യ ങ്ങളുടെയും വാണിജ്യത്തിന്റെയും ആ ശയങ്ങളുടെ ഉള്‍പ്പെടെ കൊടുക്കല്‍ വാങ്ങലുകളുടെയും ചരിത്രമാണ് കൊച്ചിയുടേത്. പഴമയും പുതുമ യും നഗരത്തിന്റെ വസ്തുവിദ്യയില്‍ സമന്വയിക്കുന്നു. രാജ്യത്തെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളീ യര്‍ സംസ്‌കാരത്തോടും പൈതൃകത്തോടുമൊക്കെ ഉയര്‍ന്ന നിലയിലാണ് പരസ്പര്യം പുലര്‍ ത്തുന്നതെ ന്നും സുഭാഷിണി അലി ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.