ബി ജെ പിയോട് മൃദുസമീപനം കാണിക്കുന്നുവെന്ന ദുഷ്പ്പേര് കോണ്‍ഗ്രസിന്റെ തിരിച്ച ടിക്ക് കാരണമായെന്ന് കെ മുരളീധരന്‍ എം പി. സംസ്ഥാന കാര്യങ്ങളില്‍ മാത്രം അഭിപ്രാ യങ്ങളും സമരങ്ങളും ഒതുങ്ങി. കേന്ദ്രത്തിനെതിരെ ഒന്നും പറയുന്നില്ലെന്ന പ്രചാരണം ദോഷം ചെയ്തു
തിരുവനന്തപുരം : ബി ജെ പിയോട് മൃദുസമീപനം കാണിക്കുന്നുവെന്ന ദുഷ്പ്പേര് കോണ്‍ഗ്രസിന്റെ തിരിച്ചടിക്ക് കാരണമായെന്ന് കെ മുരളീധരന്‍ എം പി. സംസ്ഥാന കാര്യങ്ങളില്‍ മാത്രം അഭിപ്രായ ങ്ങളും സമരങ്ങളും ഒതുങ്ങി. കേന്ദ്രത്തിനെതിരെ ഒന്നും പറയുന്നില്ലെന്ന പ്രചാരണം ദോഷം ചെ യ്തു. ഇതാണ് ന്യൂനപക്ഷങ്ങളെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരായ നിലപാട് സ്വീകരിക്കാന്‍ പ്രേ രിപ്പിച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു. കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റായത് സംബ ന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭരണത്തുടര്‍ച്ചയാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ സമയമായി ട്ടേയുള്ളൂ. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ജനവി രുദ്ധ നയം രൂക്ഷമായി മുന്നോട്ട് പോവുകയാണ്. ഇന്ധന വില, വാക്സീനേഷന്‍ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് എതിര്‍ക്കപ്പെടേ ണ്ടതാ ണ്. അഖിലേന്ത്യാ തലത്തില്‍ ബി ജെ പിക്കെതിരായ നീക്കങ്ങളുടെ നേതൃത്വം കോണ്‍ഗ്രസ് ഏറ്റെടു ക്കണം.
കോണ്‍ഗ്രസിന്റെ ബി ജെ പിക്കെതിരായ ആക്രമണം പോരെന്ന് കരുതിയാണ് ന്യൂനപക്ഷം പാര്‍ട്ടി യെ കൈവിട്ടത്. പിണറായി ഈ അവസരം മുത ലെടുത്തു. ന്യൂനപക്ഷത്തിന്റെ വോട്ടും കോണ്‍ഗ്ര സ് മുക്ത ഭാരതത്തിനായി ബി ജെ പിയുമായി കൂട്ടുകെട്ടുണ്ടാക്കി അവരുടെ വോട്ടും സിപിഎം വാങ്ങി. കോണ്‍ഗ്രസിന് മൊത്തം നഷ്ടമാണ് ഉണ്ടായത്.
കെ സുധാകരന് ഗ്രൂപ്പില്ലാത്തത് നന്നായി. പക്ഷെ ഇതിന്റെ പേരില്‍ ഇനി പുതിയ ഗ്രൂപ്പുണ്ടാകരുത്. സുധാകരന്റെ ശൈലി ദോഷം ചെയ്യില്ല. ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ്. പാര്‍ട്ടിയിലെ ജം ബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.