News

ബിജെപിയുടെ മഹാവെർച്ച്വൽ കേരളത്തിൽ: ഓൺലൈൻ വഴി റാലിയിൽ ലക്ഷങ്ങൾ അണിചേർന്നു

തിരുവനന്തപുരം: രണ്ടാം നരേന്ദ്ര മോദി സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബിജെപി കേരളാ ഘടകം സംഘടിപ്പിച്ച ജനസംവാദ് മഹാ വെർച്ച്വൽ റാലിയിൽ ജനലക്ഷങ്ങൾ അണിചേർന്നു. കൊറോണ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച
ആത്മ നിർഭർ ഭാരത് പദ്ധതി ജനങ്ങളിലേക്കെത്തിക്കുകയാണ് റാലിയിലൂടെ പ്രധാന ലക്ഷ്യമായിരുന്നത്.
അതിർത്തികൾ ഇല്ലാതിരുന്ന റാലിയിൽ  ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നാണ് ബിജെപി പ്രവർത്തകരും അനുഭാവികളും അണിചേർന്നത്.
ബിജെപിയുടെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ നിന്നാണ് എല്ലാവരും റാലിയുടെ ഭാഗമായത്.
തിരുവനന്തപുരത്ത് തൈക്കാട് ഗണേശത്തിൽ തയ്യാറാക്കിയ പ്രത്യേക വേദിയിൽ നിന്നാണ് ചടങ്ങുകൾ ഓൺ ലൈനിൽ എത്തിയത്. അതേ സമയം ദൽഹിയിലെ വേദിയിൽ പാർട്ടി അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെ.പി.നദ്ദയും കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി വി.മുരളീധരനും അണി ചേർന്നു. കേരളാ മഹാവെർച്വൽ റാലിയിലേക്ക് ജെ.പി.നദ്ദയെ വി.മുരളീധരൻ സ്വീകരിച്ചു.
തിരുവനന്തപുരത്തെ വേദിയിൽ നിന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ റാലിയിൽ അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവും എംഎൽഎയുമായ ഒ.രാജഗോപാൽ ആദ്യ ദീപം തെളിയിച്ചതോടെ പരിപാടിക്ക് തുടക്കമായി.
സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് ആമുഖം പറയുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. കെ.സുരേന്ദ്രൻ്റെ അധ്യക്ഷ ഭാഷണത്തിനു ശേഷം അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി. നദ്ദ വെർച്വൽ റാലിയെ അഭിസംബോധന ചെയ്തു. കേന്ദ്ര മന്ത്രി വി.മുരളീധരൻ നദ്ദയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. തുടർന്ന് ബിജെപി മുൻ അധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ പി.കെ.കൃഷ്ണദാസ് സംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, അഡ്വ. പി. സുധീർ, സുരേഷ് ഗോപി എം പി, കെ.രാമൻപിള്ള, ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് എന്നിവർ വേദിയുടെ സാന്നിധ്യമായി.
സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ള ലക്ഷങ്ങൾ അണിനിരന്ന മഹാവെർച്വൽ റാലി കേരള രാഷ്ട്രീയത്തിലെ ചരിത്ര സംഭവമായി. ഓൺ ലൈനിൽ ഇത്രയും ജനങ്ങളെ ഒരുമിച്ചണിനിരത്താൻ കഴിഞ്ഞതിലൂടെ കേരളത്തിലെ ബിജെപിയുടെ അണികളെ ഉണർത്താൻ  കഴിഞ്ഞു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ .
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 months ago

This website uses cookies.