തിരുവനന്തപുരം : കോടികള്‍ മുടക്കിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത പരാജയം. നിലവിലുണ്ടായിരുന്ന നേമം സീറ്റും കൂടി നഷ്ടപ്പെട്ടതോടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതിരോധത്തിലായി. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചിട്ടും കെ. സുരേന്ദ്രന് എവിടെയും നേട്ടമുണ്ടാക്കാനായില്ല. കേന്ദ്ര നേതൃത്വം തന്നെ പ്രചാരണങ്ങള്‍ക്കായെത്തിയിട്ടും നേ മം പോലും കൈവിടുന്ന സ്ഥിതിയാണുണ്ടായി. ഇതോടെ സംസ്ഥാന ബി.ജെ.പിയില്‍ പുനഃ സംഘ ടനയ്ക്ക് സാധ്യതയുമേറി.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെയും കെ. സുരേന്ദ്രനെയും വിശ്വാസത്തിലെടുത്ത് പ്രചാ രണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കേന്ദ്ര നേതൃത്വം തോല്‍വിയുടെ വിശദീ കരണം ചോദിച്ചാല്‍ പ്രതിരോധത്തിലാവുന്നത് രണ്ടിടത്തും പരാജയം ഏറ്റുവാങ്ങിയ സംസ്ഥാന അധ്യ ക്ഷന്‍ കെ. സുരേന്ദ്രന്‍ തന്നെയാകും.
തോല്‍വിയെക്കുറിച്ച് വിശദമായി വിലയിരുത്തുമെന്നാണ് കെ. സുരേന്ദ്രന്‍ പ്രതികരിച്ചത്. എന്നാല്‍ ഈ അവസരം മുതലെടുത്ത് കൃഷ്ണദാസ് പക്ഷം രംഗത്തെത്താനും സാധ്യതയേറെയാണ്. കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതു മുതല്‍ പാര്‍ട്ടിക്കുള്ളിലെ ചിലര്‍ എതിര്‍ പ്പുമായി രംഗത്തെത്തിയിരുന്നു. ശോഭാ സുരേന്ദ്രനെ പാര്‍ട്ടിക്കകത്ത് തഴഞ്ഞുവെന്നതു മുതല്‍ പാര്‍ട്ടിക്കകത്തുണ്ടായിരുന്ന ഇടച്ചിലുകള്‍ സുരേന്ദ്രനെ പ്രതിരോധത്തിലാക്കിയിരുന്നു. ഏറ്റവു മൊടുവില്‍ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോഴും പ്രചാരണ പ്രവര്‍ ത്തന ങ്ങള്‍ ഏറെ വൈകിയിരുന്നു.
തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെത്തിയതും മത്സരിക്കാനില്ലെന്ന വാഗ്വാദ ങ്ങ ള്‍ക്കൊടുവിലാണ്. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ചത് മഞ്ചേശ്വരത്തെ സാധ്യ ത കുറയ്ക്കുകയാണ് ഉണ്ടായത്. അല്‍ഫോണ്‍സ് കണ്ണന്താനം, മുന്‍ ഡി.ജി.പി ജേക്കബ് തോമ സ്, സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ക്കൊന്നും ഒരു മുന്നേറ്റവും ഉണ്ടാക്കാനായില്ല.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.