Categories: HomeKeralaNews

ബാലുശ്ശരി ആള്‍ക്കൂട്ടാക്രമണം; ജിഷ്ണുരാജിനെ മുക്കിക്കൊല്ലാന്‍ ശ്രമിച്ച പ്രധാന പ്രതി പിടിയില്‍

ബാലുശേരി ആള്‍ക്കൂട്ടാക്രമണത്തിലെ പ്രധാനപ്രതി പിടിയില്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്ണു രാജിനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച എസ്ഡിപിഐ പ്രവര്‍ത്തകന്‍ മൂടോട്ടുകണ്ടി സഫീറാണ് പൊലീസ് പിടിയിലായത്. ഇതോടെ അറസ്റ്റി ലായവരുടെ എണ്ണം പത്തായി

കോഴിക്കോട്: ബാലുശേരി ആള്‍ക്കൂട്ടാക്രമണത്തിലെ പ്രധാനപ്രതി പിടിയില്‍. ഡിവൈഎഫ്‌ഐ പ്രവ ര്‍ ത്തകന്‍ ജിഷ്ണു രാജിനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച എസ്ഡിപിഐ പ്രവര്‍ത്തകന്‍ മൂടോ ട്ടു കണ്ടി സഫീറാണ് പൊലീസ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. സഫീര്‍ ജിഷ്ണു രാജിനെ തോട്ടില്‍ മുക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. ഒരാഴ്ചയിലധികമായി സഫീര്‍ ഒളി വിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കിക്കൊല്ലാര്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലുള്ള ഒമ്പത് പ്രതി കളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരുള്‍പ്പെടെ ഒമ്പതുപേരാണ് റിമാ ന്‍ഡിലുള്ളത്. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെയുള്ളത്.

പാലോളി പെരിഞ്ചേരി റംഷാദ്, ചാത്തങ്കോത്ത് ജുനൈദ്, ചാത്തങ്കോത്ത് സുല്‍ഫി, കുരുടമ്പത്ത് സു ബൈര്‍, മുഹമ്മദ് സാലി, കുനിയില്‍ റിയാസ്, മുഹമ്മദ് ഇജാസ്, ഷാലി ദ്,നജാഫ് ഫാരിസ് എന്നിവരാണ് റിമാന്‍ഡിലുള്ളത്.

ബാലുശ്ശേരി പാലോളി മുക്കിലാണ് ജിഷ്ണുവിനെ 30 ഓളം പേര്‍ വളഞ്ഞിട്ടാക്രമിച്ചത്. പിറന്നാളാഘോഷം ക ഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിര്‍ത്തി. ഫ്ളക്‌സ് ബോര്‍ഡ് നശി പ്പിക്കാന്‍ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തില്‍ കത്തിവച്ച് പറ യിച്ച് വീഡിയോയും ചിത്രീകരിച്ചു. തുടര്‍ന്ന് വെള്ളത്തില്‍ മുക്കി കൊല്ലാനും ശ്രമിച്ചു. മൂന്ന് മണിക്കൂര്‍ നേ രത്തെ ക്രൂരമര്‍ദ്ദനത്തിന് ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈ മാറിയത്. പ്രതിക ള്‍ ക്കെതിരെ വധശ്രമത്തിനുള്‍പ്പെടെ കേസെടുത്തിട്ടുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.