നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയും സാക്ഷി ജിന്‍സണ്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായതോടെ നടന്‍ ദിലീപിന് കുരുക്കായി. കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയും സാക്ഷി ജിന്‍സണും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയും സാക്ഷി ജിന്‍സണ്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായതോടെ നടന്‍ ദിലീപിന് കുരുക്കായി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും സാക്ഷി ജിന്‍സണും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്. സംവിധായകന്‍ ബാലച ന്ദ്രകുമാര്‍ വെളിപ്പെടുത്തിയ സംഭവങ്ങള്‍ ഫോണ്‍ സംഭാഷണത്തില്‍ ശരിവെക്കുന്നുണ്ട്.
പള്‍സര്‍ സുനിയും ജിന്‍സണും സഹതടവുകാര്‍ ആയിരുന്നു. ഒരാഴ്ച മുമ്പുള്ള ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിട്ടുള്ളത്. സംഭാഷണത്തില്‍ ഇവര്‍ അടുത്ത സുഹൃ ത്തുക്കളാണ് എന്ന് വ്യക്തമാണ്. പള്‍സര്‍ സുനിയാണ് ജിന്‍സനെ വിളിക്കുന്നത്. കേസില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നും പത്രത്തില്‍ കാണുന്നതല്ലാതെ ഒന്നും അറിയാന്‍ കഴിയുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് സംഭാഷണം തുടങ്ങുന്നത്. ഇപ്പോള്‍ തിരക്കിലാണോ എന്നും സുനി ജിന്‍സണോട് ചോദിക്കുന്നു.
പുറത്ത് നടക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് ചോദിക്കുന്നുണ്ട്. ബാലചന്ദ്രകുമാര്‍ നടത്തിയ വെ ളിപ്പെടുത്തലിനെ കുറിച്ചെല്ലാം പറയുന്നു. എവിടെ വെച്ചെല്ലാമാണ് ബാലചന്ദ്രനെ കണ്ടിട്ടുള്ളത് എന്ന് ജി ന്‍സണ്‍ ചോദിക്കുന്നുണ്ട്. അപ്പോഴാണ് ദിലീപിന്റെ വീട്ടിലും ഹോട്ടലിലുമെല്ലാം വെച്ച് കണ്ടിട്ടുണ്ടെന്ന് പള്‍ സള്‍ സുനി സമ്മതിക്കുന്നത്.
ദിലീപിന്റെ വീട്ടില്‍ വച്ചാണോ, ഹോട്ടലില്‍ വെച്ചാണോ എന്ന ചോദ്യത്തിന്, വീട്ടിലും ഹോട്ടലിലും കണ്ടിട്ടുണ്ട് എന്ന് പള്‍സര്‍ സുനി വ്യക്തമാക്കുന്നു. പിക്ക്പോക്കറ്റ് സിനിമ യുമായി ബന്ധപ്പെ ട്ടും കണ്ടിട്ടുണ്ട്. അനൂപ് ആണ് പള്‍സര്‍ സുനിയെ പരിചയപ്പെടു ത്തിയതെന്നും ബാലചന്ദ്രകു മാര്‍ പറയുന്നതായി ജിന്‍സണ്‍ വ്യക്തമാക്കുന്നു. നിങ്ങള്‍ ഒരുമിച്ച് കാറില്‍ സഞ്ചരിച്ചിരുന്നോ എന്നും ജിന്‍സണ്‍ ചോദിക്കുന്നു.
കോടതിയില്‍ കേസ് നിര്‍ത്തിവെച്ചിരിക്കുകയാണോ എന്നും പള്‍സര്‍ സുനി ചോദിക്കുന്നു. പുനര്‍വിചാര ണ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസും പ്രോസിക്യൂഷനും കോ ടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജി ന്‍സണ്‍ പറയുന്നു. അപ്പോള്‍ അങ്ങനെ കൊടുക്കാന്‍ ചാന്‍സുണ്ടോയെന്ന് പള്‍സര്‍ ചോദിക്കുന്നു. മാധ്യമ ങ്ങളിലൊക്കെ അങ്ങനെയാണ് പറയുന്നതെന്ന് ജിന്‍സണ്‍ മറുപടിയും നല്‍കുന്നു.
ഞാനായിട്ട് പറയേണ്ടല്ലോ എന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നത്. പണത്തിന് മുകളില്‍ പരുന്ത് പറക്കു മോ എന്ന് കാത്തിരുന്ന് കാണാമെന്ന് പറഞ്ഞാണ് ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നത്. ഇതോട് കൂടി കേസില്‍ ദിലീപിനുള്ള പങ്ക് കൂടുതല്‍ വ്യക്തമാകുകയാണ്. അനൂപും ദിലീപേട്ടനുമൊക്കെയായിട്ട് ഇയാള്‍ തെറ്റാനുള്ള കാരണ മെന്താണെന്ന് പള്‍സര്‍ സുനി ചോദിക്കുമ്പോള്‍, അതറിയില്ലെന്ന് ജിന്‍സണ്‍ മറുപടിയും നല്‍കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.