വെയര്‍ഹൗസ് നികുതി 25 ശതമാനത്തില്‍ നി ന്ന് 13 ശതമാനമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ബാറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളില്‍ ഇന്ന് മുതല്‍ വിദേശമദ്യവില്‍പ്പന പുനരാരംഭി ക്കും. വെയര്‍ഹൗസ് നികുതി 25 ശതമാനത്തില്‍ നി ന്ന് 13 ശതമാനമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീ രുമാനിച്ച സാഹചര്യത്തിലാണ് ബാറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ബെവ്‌കോ ബാറുകള്‍ക്ക് ന ല്‍കുന്ന മദ്യത്തിന്റെ വെയര്‍ഹൗസ് ലാഭവിഹിതം എട്ടില്‍ നിന്നും 25 ആക്കി കൂട്ടിയിരുന്നു. ഇതി നെതിരെ കടുത്ത പ്രതിഷേധമാണ് ബാറുടമകള്‍ ഉയര്‍ത്തിയത്.
വെയര്‍ഹൗസ് നികുതി എട്ടുശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്തിയതില്‍ പ്രതിഷേധി ച്ച് ബാറുകള്‍ ദീര്‍ഘകാലം അടച്ചിട്ടിരുന്നു. വെയര്‍ഹൗസ് ചാര്‍ജ് അടിയന്തരമായി കുറയ്ക്കണമെ ന്ന തായിരുന്നു ആവശ്യം. അതിനിടെ ബിയറും വൈനും ബാറുകള്‍ വഴി നല്‍കാന്‍ തുടങ്ങിയെങ്കിലും മദ്യവില്‍പ്പന പുനരാരംഭിച്ചിരുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ട പശ്ചാത്തലത്തിലാ ണ് മദ്യവില്‍പ്പനയും പുനരാരംഭിക്കുന്ന ത്. വെയര്‍ഹൗസ് നികുതി എട്ടുശതമാനമാക്കിയില്ലെങ്കിലും 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമാക്കി കുറച്ച പശ്ചാത്തലത്തിലാണ് മദ്യവില്‍പ്പന പുനരാരംഭി ക്കാന്‍ ബാറുകള്‍ തീരുമാനിച്ചത്
അതേസമയം, കണ്‍സ്യൂമര്‍ ഫെഡും ഇന്ന് മുതല്‍ മദ്യവില്‍പ്പന തുടങ്ങും. കണ്‍സ്യൂമര്‍ ഫെഡിന്റെ ലാഭവിഹിതവും 13 ശതമാനമാക്കി കുറച്ചതായും സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് ചട്ടങ്ങള്‍ നിലനി ല്‍ക്കുന്നതിനാല്‍ ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനാകില്ല. മദ്യവില്‍പ്പന മാത്രമാണ് ഇന്ന് തുടങ്ങു ന്നത്. നിലവില്‍ ബാറുകള്‍ വഴി വൈനും ബിയറും വില്‍ക്കുന്നുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബിവറേജസിന് മുന്നിലെ നീണ്ട നിരയുമായി ബന്ധ പ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കല്യാണത്തിന് 20 പേര്‍ മതിയെന്ന് നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കാര്‍ ബിവറേജസിന് മുന്നിലെ നീണ്ട നിര ഒഴിവാക്കാന്‍ നടപടി സ്വീ കരിക്കാ ത്തതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഈ പശ്ചാത്തലത്തിലാണ് ബാറുകളിലെ മദ്യവില്‍പ്പന പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ അടിയ ന്തര നടപടി സ്വീകരിച്ചത്. വെയര്‍ഹൗസ് നികുതി 25 ശത മാനത്തില്‍ നിന്ന് 13 ശതമാനമാക്കി കുറച്ചാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്. ഇതിന്റെ അടിസ്ഥാ നത്തില്‍ ബാറുകള്‍ വഴി മദ്യം പാര്‍സലായി നല്‍കുന്നത് പുനരാരംഭിക്കാന്‍ ബാറുടമകള്‍ തീരു മാ നിക്കുകയായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.