ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെ ഞ്ചാ ണ് ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ മൂന്നാം വാരത്തിലേക്ക് മാറ്റിയത്.സിബിഐ അ ന്വേഷണം ആവശ്യപ്പെട്ട് പി എല്‍ ജേക്കബാണ് ഹര്‍ജി നല്‍കിയത്
ന്യൂഡല്‍ഹി: ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ജൂലൈയില്‍ പരിഗണിക്കും. ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ മൂന്നാം വാരത്തിലേക്ക് മാറ്റിയത്.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പി എല്‍ ജേക്ക ബാണ് ഹര്‍ജി നല്‍കിയത്.
പി എല്‍ ജേക്കബിന് വേണ്ടി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഹാ ജരായത്. കേസിലെ എതിര്‍കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും മറുപടി സത്യവാങ്മൂലം ഫ യല്‍ ചെയ്തിട്ടില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷ കന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശിയുമാണ് ഹാജര്‍ ആയത്. പ്രശാന്ത് ഭൂഷന്റെ വാദത്തിന് മറുപടി നല്‍കാന്‍ ജയ്ദീപ് ഗുപ്ത തുടങ്ങിയെങ്കിലും കേസ് ജൂലൈയിലേക്ക് മാറ്റുന്നുവെന്ന് കോടതി അറിയിച്ചു. ഹര്‍ജിയുമായി ബന്ധപ്പെട്ട് താന്‍ ഒരു നിലപാടും പറയുന്നില്ലെന്നും അതിനാല്‍ അ ഭിഭാഷകരും ഇന്ന് ഒരു വാദവും പറയരുതെന്നും ജ സ്റ്റിസ് ജോസഫ് ആവശ്യപ്പെട്ടു.
സിബിഐയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത്ത് ബാനര്‍ജിയാണ് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഹാജരായത്. കോടതി ആവശ്യപ്പെട്ടാല്‍ അ ന്വേഷണം ഏറ്റെടുക്കാം എന്ന നിലപാട് അറിയിക്കാന്‍ ആയിരുന്നു അദ്ദേഹത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചിരുന്ന നിര്‍ദേശം. എന്നാല്‍ കോടതിയില്‍ വാദം കേള്‍ ക്ക ല്‍ നടക്കാത്തതിനാല്‍ അദ്ദേഹത്തിന് നിലപാട് അറിയിക്കാന്‍ സാധിച്ചില്ല. രമേശ് ചെന്നിത്തലയ്ക്കും കെ ബാബുവിനും വേണ്ടി അഭിഭാഷകന്‍ എം ആര്‍ രമേശ് ബാബു വാണ് ഹാജരായത്. ബാര്‍ കോഴയില്‍ മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍, കെ ബാബു, അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അതേസമയം സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ അന്വേഷിക്കാമെന്ന് സിബിഐ സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. അന്ന് ധനമന്ത്രിയായിരുന്ന കെ എം മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ സിബിഐ വ്യ ക്തമാക്കി.2014-ല്‍ ധനകാര്യ മന്ത്രി ആയിരുന്ന കെ എം മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയതായി കേരള ബാര്‍ ഹോട്ടല്‍ ഓണേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ് ആരോപിച്ചിരുന്നു.
അടഞ്ഞു കിടന്ന 418 ബാറുകള്‍ തുറക്കുന്നതിനാണ് ഈ തുക കൈപ്പറ്റിയത്. അഞ്ച് കോടി രൂപ ആയിരുന്നു കെ എം മാണി ആവശ്യപ്പെട്ടിരുന്നത് എന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയത്. എക്സൈസ് മന്ത്രിയായിരുന്ന കെ ബാബു, ബാര്‍ ലൈസന്‍സുകള്‍ പുതുക്കുന്നതിനും ലൈസന്‍സ് തുക കുറയ്ക്കുന്നതിനുമായി ഒരു കോടി രൂപ കൈപ്പറ്റി. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും മന്ത്രി വി എസ് ശിവകുമാറിന് ഇരുപത്തി അഞ്ച് ലക്ഷം രൂപയും കൈമാറിയതായും 2020-ല്‍ ബിജു രമേശ് വെളിപ്പെടുത്തിയതായും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.