ചോക്‌സിയുടെ കാമുകിയെന്ന് പറയുന്ന യുവതി ദിവസങ്ങള്‍ നീണ്ട പരിശ്രമത്തി നൊടു വിലാണ് അദ്ദേഹവുമായി പരിചയം സ്ഥാപിച്ചതും പിന്നീട് തട്ടിക്കൊണ്ട് പോയതെന്നും റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ രത്‌ന വ്യാപാരി മെഹുല്‍ ചോക്‌സിയെ കാമുകി കുടുക്കിയത് ഹണിട്രാപ്പില്‍. 13,500 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായതോടെ യാണ് രത്‌ന വ്യാപാരി മെഹുല്‍ ചോക്‌സി ഇന്ത്യയില്‍ നിന്ന് മുങ്ങിയത്. ആന്റിഗ്വയിലേക്ക് കടന്ന ചോക്‌സി അവിടെ പൗരത്വവും നേടി. ഇതിനിടെയാണ് നാടകീയമായ സംഭവവികാസങ്ങള്‍ക്കൊടു വില്‍ ഡൊമിനിക്കയില്‍വെച്ച് കാമുകി ഒരുക്കിയ ഹണി ട്രാപ്പി ല്‍ പിടിയിലായത്.
ചോക്‌സിയെ ആന്റിഗ്വയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് യുവതിയെ ന്നാണ് റിപ്പോര്‍ട്ട്. ചോക്‌സിയുടെ കാമുകിയെന്ന് പറയുന്ന യുവതി ദിവസങ്ങള്‍ നീണ്ട പരിശ്രമത്തി നൊടുവിലാണ് അദ്ദേഹവുമായി പരിചയം സ്ഥാപിച്ചത്. രാവിലെയും വൈകിട്ടും നടക്കാനിറങ്ങുന്ന ചോക്‌സിയെ അവര്‍ സ്ഥിരമായി നേരിട്ടു കണ്ട് സംസാരിച്ചു. മെയ് 23ന് യുവതി തന്റെ അപ്പാര്‍ട്ട്‌മെ ന്റിലേക്ക് ചോക്‌സിയെ ക്ഷണിച്ചു. ഇതനു സരിച്ച് അപ്പാര്‍ട്ട്‌മെന്റിലെത്തിയ ചോക്‌സിയെ അവിടെ കാത്തിരുന്ന സംഘം തട്ടിക്കൊണ്ടുപോയെന്നാണ് അഭിഭാഷകര്‍ പറയുന്നത്. ഇന്ത്യയില്‍ ബന്ധങ്ങ ളുള്ളവരാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും ആന്റിഗ്വയിലെ ഉദ്യോഗസ്ഥരുടെ സഹകര ണ ത്തോടെയാണ് ഇത് നടന്നതെന്നും ഇവര്‍ വാദിക്കുന്നു. ചോക്‌സിയെ ഇവര്‍ മര്‍ദിച്ചതായും പിന്നീട് ബോട്ടില്‍ ഡൊമിനിക്കയിലേക്ക് കൊണ്ടുപോയെന്നുമാണ് അഭിഭാഷകരുടെ വാദം.
കാമുകിക്കൊപ്പമാണ് ചോക്‌സി ഡൊമിനിക്കയിലേക്ക് പോയതെന്ന് ആന്റിഗ്വന്‍ പ്രധാനമന്ത്രി ഗാസ്റ്റ ണ്‍ ബ്രൗണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി യിരുന്നു. പിടിയിലായ ചോക്‌സിയെ ഇന്ത്യയിലേക്ക് നാടുകടത്താനും അദ്ദേഹം ഡൊമിനിക്കയോട് അഭ്യര്‍ഥിച്ചു. ഈ പ്രസ്താവന വന്ന് മണിക്കൂറുകള്‍ ക്കകമാണ് ചോക്‌സിയെ കെണിയൊരുക്കി തട്ടിക്കൊണ്ടുപോയതാണെന്നും ഈ സംഘത്തിന് ഇന്ത്യ ന്‍ ബന്ധമുണ്ടെന്നുമുള്ള ആരോപണങ്ങളും ഉയരുന്നത്.
ഡൊമിനിക്കയില്‍ പിടിയിലായ ചോക്‌സിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുമന്നുണ്ട്. അതിനിടെയാണ് ഇപ്പോള്‍ പുതിയ വാദങ്ങളുമായി അഭിഭാഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.