ഡെപ്പോസിറ്റുകളില്‍ നിന്നും നിശ്ചിത വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ കുറഞ്ഞുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചെറുകിട സമ്പാദ്യ പദ്ധതികളുടെയും പലിശനിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ഇവ ഇപ്പോഴും ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളേക്കാള്‍ ഉയര്‍ന്ന പലിശ നല്‍ കുന്നുണ്ട്. ഓരോ ത്രൈമാസത്തിന്റെയും ആ ദ്യത്തിലാണ് ചെറുകിട സമ്പാദ്യ പദ്ധതികളുടെയും പലിശനിരക്ക് പുനര്‍നിര്‍ണയിക്കുന്നത്. സര്‍ക്കാര്‍ ബോണ്ടുകളുടെ നിരക്കിന് അനുസൃതമായാണ് ഇത് ചെയ്യുന്നത്. അതേ സമയം സര്‍ക്കാര്‍ ബോണ്ടുകളിലുണ്ടായ നിരക്കിലെ ഇടിവിന് ആനുപാതികമായി ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് കുറച്ചിട്ടില്ല. പല ത്രൈമാസങ്ങളിലും നിരക്ക് കുറയ്‌ക്കാതെ നിലനിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്‌തത്. പക്ഷേ ചെറുകിട സമ്പാ ദ്യ പദ്ധതികളുടെയും പലിശനിരക്ക് ഇനിയും കുറയാനാണ് സാധ്യതയെന്നാണ് വിദഗ്‌ധര്‍ ചൂണ്ടികാട്ടുന്നത്.
ഈ സാഹചര്യത്തി ല്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ഡെറ്റ് ഫണ്ടുകള്‍ താരതമ്യേന കൂടുതല്‍ പരിഗണനീയമാണ്. ഉ ദാഹരണത്തിന് ഓപ്പ ണ്‍ എന്‍ഡഡ് ഡെറ്റ് ഫണ്ടുകളുടെ പലിശ നിരക്ക് താഴുമ്പോള്‍ പോര്‍ട്‌ഫോളിയോയി ലെ കടപ്പത്രങ്ങളുടെ മൂല്യം ഉയരുന്നതിനാല്‍ കൂപ്പണ്‍ നിരക്കിനൊപ്പം മൂലധന നേട്ടം കൂടി ഡെറ്റ് ഫണ്ടുകളുടെ എന്‍എവിയില്‍ പ്രതിഫലിക്കുന്നു. ഇത്തരത്തിലുള്ള മൂലധന നേട്ടം ഡെറ്റ് ഫണ്ടുകളുടെ കാലയളവ് അനുസരിച്ച് വ്യത്യസ്‌തമായിരിക്കും. കാലയളവ് കൂടുന്നതിന് അനുസരിച്ച് മൂലധന നേട്ടത്തില്‍ വര്‍ധനയുണ്ടാകും. പലിശനിരക്ക് ഉയരുമ്പോള്‍ നേര്‍വിപരീതമായ പ്രതിഫലനമാകും പോര്‍ട്‌ഫോളിയോയില്‍ ഉണ്ടാകുന്നത്.
ഇത്തരത്തിലുള്ള ചാഞ്ചാട്ടം നിക്ഷേപ ത്തെ ബാധിക്കാതിരിക്കാനുള്ള ഒരു മാര്‍ഗം ഹ്രസ്വകാല ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണ്. ഉദാഹരണത്തിന് പലിശനിരക്കുകളിലെ ഇടിവിനെ തുടര്‍ന്ന് കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ടുകളില്‍ ഒന്നര-രണ്ട് ശതമാനം ഇടിവുണ്ടായിട്ടുണ്ട്. പലിശനിരക്കിലെ ഇടിവിന് പുറമെ മ്യൂച്വല്‍ ഫണ്ടുകള്‍ നേരിട്ട കടപ്രതിസന്ധിയും ഇതിന് കാരണമായിട്ടുണ്ട്. അതേ സമയം ഹ്രസ്വകാല ഡെറ്റ് ഫണ്ടുകള്‍ ഈ സമയത്ത് താരതമ്യേന ഭേദപ്പെട്ട റിട്ടേണാണ് നല്‍കിയത്.
ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളേക്കാള്‍ ഉയര്‍ന്ന നേട്ടം ലഭ്യമാകുന്നതിനുള്ള മാര്‍ഗം അനുയോജ്യമായ ഡെറ്റ് ഫണ്ടുകള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുകയാണ്. ബാങ്ക് സ്ഥിരനിക്ഷേപവുമാ യി താരതമ്യം ചെയ്യുമ്പോള്‍ നികു തി ബാധ്യത കുറവാണെന്നതും ഡെറ്റ് ഫണ്ടുകളുടെ സവിശേഷതയാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.