Breaking News

ബഹ്‌റൈൻ രാജ്യാന്തര എയർ ഷോയ്ക്ക് തുടക്കം; ആദ്യ ദിനത്തിൽ എയറോബാറ്റിക് ടീമുകൾ.

സാഖീർ (ബഹ്‌റൈൻ) : ഏഴാമത് ബഹ്‌റൈൻ രാജ്യാന്തര എയർ ഷോയ്ക്ക് ബഹ്‌റൈൻ സഖീർ എയർ ബേസിൽ തുടക്കമായി. പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ഹമദ് ബിൻ അൽ ഖലീഫ എയർ ഷോയുടെ ഉദ്ഘാടനം നിർവഹിച്ചു. നവംബർ പതിനഞ്ചു വരെ നടക്കുന്ന ഷോയിൽ വ്യോമയാന, പ്രതിരോധ രംഗത്തെ ലോകത്തെ പ്രമുഖ കമ്പനികളെല്ലാം പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
നിരവധി സിവിൽ, സൈനിക വിമാനങ്ങൾ പ്രദർശിപ്പിക്കുന്ന എയർഷോയിൽ ആദ്യ ദിനത്തിൽ രാജ്യാന്തര എയറോബാറ്റിക് ടീമുകളും പങ്കെടുത്തു. എയർബസ്, ബോയിങ്, റോൾസ് റോയ്സ്,  തുടങ്ങിവരാണ്   പ്രദർശനത്തിൽ പങ്കെടുക്കുന്ന മുഖ്യ നിരയിലെ കമ്പനികൾ. കൂടാതെ ഗൾഫ് മേഖലയിലെ പ്രമുഖ കമ്പനികളായ സൗദി എയർലൈൻസ്, ബഹ്റൈൻ  വിമാന കമ്പനിയായ  ഗൾഫ് എയർ, റോയൽ ജോർദാൻ , ഫ്ലൈ ദുബായ്, ഡി.എച്ച്.എൽ, എന്നിവരുടെയും സഹകരണം ഷോയിൽ ഉണ്ട്.  ഗൾഫിലെയും രാജ്യാന്തര തലത്തിലെയും മറ്റ് നിരവധി കമ്പനികളും ഷോയിൽ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യൻ എയർ ഫോഴ്‌സ് സി 17 ചരക്കുവിമാനങ്ങളും എയറോബാറ്റിക് സാരംഗ് ഹെലികോപ്റ്ററുകളുമാന് ഷോയിലെ ഇന്ത്യൻ സാന്നിധ്യം. ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോ സ്റ്റാറ്റിക് ഡിസ്പ്ളേയിൽ ഇത്തവണ ആദ്യമായി USDOD B-52H സ്ട്രാറ്റോഫോർട്രെസ്, ഫ്ലൈ ദുബായ് എന്നിവയുടെ പ്രാതിനിധ്യവും പുതുമയായിരുന്നു. RBAF F-16, RSAF സൗദി ഹോക്‌സ്, RSAF ടൈഫൂൺ, US DOD F-16, ഗൾഫ് എയർ  B787-9 എന്നിവയുടെ പ്രകടനങ്ങളുമാണ്  ഇന്നലെ നടന്ന പ്രധാന പരിപാടികൾ. ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോ ഇന്നും നാളെയും  തുടരും.
നിരവധി കരാറുകൾ ഒപ്പിടും
രാജ്യാന്തര എയർഷോയിൽ പങ്കെടുത്തുവരുന്ന നിരവധി ബഹുരാഷ്ട്ര കമ്പനികളുമായി രാജ്യത്തെ പ്രമുഖസർക്കാർ, സർക്കാരെതിര സ്‌ഥാപനങ്ങൾ വിവിധ കരാറുകളിൽ ഒപ്പിടുമെന്നാണ് സൂചന ഇത്തവണ ആർട്ടിഫിഷ്യൽ ഇന്റലിജന്റസ് അടിസ്‌ഥാനമാക്കിയുള്ള വിവിധ പദ്ധതികളിൽ  നിരവധി കമ്പനികളുമായി ബഹ്‌റൈൻ സഹകരിക്കാനാണ് സാധ്യത.
എഐ  അടിസ്ഥാനമാക്കിയുള്ള കൂട്ടായ പ്രതിരോധ സൈബർ സെക്യൂരിറ്റി കമ്പനിയായ അയൺ നെറ്റ് ( IronNet), സാങ്കേതികവിദ്യയിലെ മുൻനിരയിലുള്ള കൌണ്ടർ-യുഎ എസ്(Counter-Unmanned Aircraft Systems (C-UAS) കമ്പനിയായ  ആസ്റ്ററിയോൺ (Asterion) എന്നിവയും അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം സംബന്ധിച്ച ഒരു പങ്കാളിത്തം കഴിഞ്ഞ ദിവസം  ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോയിൽ പ്രഖ്യാപിച്ചു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ 15 വിമാനങ്ങൾ അതിന്റെ ഹോം ബേസ് ബഹ്‌റൈനിൽ  നിന്ന് കൈകാര്യം ചെയ്യുക എന്നതാണ്. ഈ പ്രഖ്യാപനത്തിന്റെ  അടിസ്‌ഥാനം. ബഹ്‌റൈനിൽ എയർക്രാഫ്റ്റ് ഹാംഗർ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് മെന എയ്‌റോസ്‌പേസുമായി ഇൻഫ്രാകോർപ്പ് പങ്കാളിത്തം ഒപ്പുവയ്ക്കുയന്ന ചടങ്ങും ഇന്ന് നടക്കാനിരിക്കുകയാണ്. നാഷനൽ സ്‌പേസ് സയൻസ് ഏജൻസി (എൻഎസ്എസ്എ) മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററുമായി (എംബിആർഎസ്‌സി) സാങ്കേതിക സഹകരണ ചട്ടക്കൂട് കരാറിലും ഇന്ന് ഒപ്പിടുമെന്ന് ബിഐഎഎസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.