മനാമ: ബഹ്റൈൻ, യു.എ.ഇ സർക്കാറുകൾ തമ്മിലുള്ള നിക്ഷേപങ്ങളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമുള്ള കരാർ പ്രാബല്യത്തിൽ. മേയ് 8 മുതലാണ് മുന്നേ ഒപ്പു വെച്ചിരുന്ന കരാർ പ്രാബല്യത്തിൽ വന്നതായി ഔദ്യോഗിക വിവരം അറിയിച്ചത്. കരാറിലെ വ്യവസ്ഥകൾ പാലിച്ച് ഇരുപക്ഷവും ആവശ്യമായ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനെ തുടർന്നാണ് പ്രഖ്യാപനമുണ്ടായത്. നിക്ഷേപങ്ങൾക്ക് പൂർണ സംരക്ഷണം ഉറപ്പുനൽകുന്നതും ന്യായവും നീതിയുക്തവുമായ പരിഗണന ഉറപ്പാക്കുന്നതിലൂടെയും തർക്കപരിഹാരത്തിന് വ്യക്തമായ സംവിധാനങ്ങൾ നൽകുന്നതിലൂടെയും നിക്ഷേപകരിൽ ആത്മവിശ്വാസം വളർത്തുന്നതുമായ ഒരു സമഗ്ര നിയമ ചട്ടക്കൂട് ഈ കരാറിലുണ്ട്.
യു.എ.ഇയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിന് ബഹ്റൈൻ വലിയ പ്രാധാന്യം നൽകുന്നുവെന്ന് ധനകാര്യ ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും ദർശനങ്ങൾക്ക് അനുസൃതമായി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഉഭയകക്ഷി കരാറുകൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധതയാണ് കരാർ പ്രാബല്യത്തിൽ വരുന്നത് പ്രതിഫലിപ്പിക്കുന്നതെന്ന് യു.എ.ഇ. ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി പറഞ്ഞു. ഡിജിറ്റൽ വ്യാപാരവുമായി ബന്ധപ്പെട്ട മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും കരാർ നിബന്ധനകളിലുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.