മനാമ : സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പുത്തൻ സംരംഭവുമായി ബഹ്റൈൻ സർക്കാർ. മഅവീദ് എന്ന പേരിലുള്ള ഒരു മൊബൈൽ ആപ്പ് ലോഞ്ച് ചെയ്തുകൊണ്ടാണ് ഈ നൂതന സംരംഭത്തിന് തുടക്കം കുറിച്ചത്.
ഈ ആശയം ബഹ്റൈന്റെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശ പ്രകാരമാണ് നടപ്പാക്കുന്നത്.
എന്താണ് മഅവീദ്?
മഅവീദ് ഒരു ഏകീകൃത അപ്പോയിന്റ്മെന്റ് ബുക്കിങ് സംവിധാനമാണ്. സർക്കാർ സേവനങ്ങൾക്കായി നേരിട്ട് ഓഫിസുകളിൽ പോകേണ്ടി വരുന്ന പ്രക്രിയയെ ലളിതമാക്കുകയാണ് ഈ ആപ്പിന്റെ ലക്ഷ്യം. ഇനി മുതൽ, സ്മാർട്ട്ഫോണുകൾ വഴി തന്നെ സർക്കാർ സേവനങ്ങൾക്കുള്ള അപ്പോയിന്റ് മെന്റ് ബുക്ക് ചെയ്യാം.
പ്രത്യേകതകൾ
• വിവിധ സർക്കാർ സേവനങ്ങൾ : ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം തുടങ്ങി നിരവധി സർക്കാർ വകുപ്പുകളുടെ സേവനങ്ങൾക്ക് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.
• ദ്വിഭാഷാ പിന്തുണ : അറബി, ഇംഗ്ലിഷ് ഭാഷകളിൽ ആപ്പ് ഉപയോഗിക്കാം.
• സുഗമമായ പ്രവർത്തനം :അപ്പോയിന്റ്മെന്റ് ബുക്കിങ്, മാനേജ്മെന്റ് എന്നീ പ്രവർത്തനങ്ങൾ വളരെ എളുപ്പമാണ്.
• അറിയിപ്പുകൾ : അപ്പോയിന്റ്മെന്റ് സ്ഥിരീകരണം, റിമൈൻഡറുകൾ എന്നിവയ്ക്കുള്ള അറിയിപ്പുകൾ ലഭിക്കും
• ഫീഡ്ബാക്ക് : തവാസുൽ വഴി സേവനങ്ങളെക്കുറിച്ചുള്ള ഫീഡ്ബാക്ക് നൽകാം.
ആർക്കൊക്കെ ഉപയോഗിക്കാം?
ബഹ്റൈൻ പൗരന്മാർ, താമസക്കാർ, പ്രവാസികൾ, ജിസിസി പൗരന്മാർ എന്നിവർക്ക് മഅവീദ് ആപ്പ് ഉപയോഗിക്കാം.
എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ബഹ്റൈൻ bh/apps-ലെ eGovernment App Store-ൽ നിന്ന് മഅവീദ് ആപ്പ് ഡൗൺലോഡ് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് : സർക്കാർ സേവന കോൾ സെന്ററുമായി 80008001 എന്ന നമ്പറിൽ ബന്ധപ്പെടുക അല്ലെങ്കിൽ തവാസുൽ വഴിയോ ആപ്പ് വഴിയോ ഫീഡ്ബാക്ക് നൽകുക.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.