മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക,വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാ ക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍
തിരുവനന്തപുരം:ബസ് ചാര്‍ജ് വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന.നിരക്ക് വര്‍ധന വേണമെന്ന ബസ്സുടമകളു ടെ ആവശ്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഇന്ന് ഇന്ന് നടത്താനിരു ന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍.
ഉടമകള്‍ ഉന്നയിച്ച വിഷയങ്ങളില്‍ പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്ന ഗതാഗത മന്ത്രി ആന്റ ണി രാജു നല്‍കിയ ഉറപ്പിലാണ് സമരം മാറ്റിവെച്ചത്. മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നാണ് ബസുടമ കളുടെ വാദം. അത് അം?ഗീകരിക്കാന്‍ സാധ്യതില്ലെങ്കിലും മിനിമ് ചാര്‍ജ് എട്ടില്‍ നിന്ന് 10 രൂപയായി വര്‍ ധിപ്പിച്ചേക്കുമെന്നാണ് സൂചന.
വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ആറ് രൂപയാക്കി വര്‍ധിപ്പിക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു. കോവി ഡ് കാലം കഴിയുന്നത് വരെ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കണമെന്നാണ് മറ്റോരാവശ്യം. ഇക്കാര്യ ങ്ങള്‍ ആവശ്യപ്പെട്ടാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്.എന്നാല്‍ ഈ വിഷയത്തോട് അനുഭാവപൂര്‍ വമായ നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു ഉണ്ടായതെന്നും അതിനാല്‍ സമരം പിന്‍വലിക്കുന്നു എന്നുമാണ് ബസ് ഉടമകള്‍ അറിയിച്ചത്. എന്നാല്‍ ഈ മാസം18 മുന്‍പ് തീരുമാനം വേണമെന്നാണ് ഉടമു കളുടെ ആവശ്യം.
2018ലാണ് ഇതിനുമുന്‍പ് ബസ് ചാര്‍ജ് ചാര്‍ജ് വര്‍ധിപ്പിച്ചത്. അന്ന് 62 രൂപയായിരുന്നു ഒരു ലിറ്റര്‍ ഡീസലി ന്റെ വില. ആ സമയത്താണ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കി വര്‍ധിപ്പിച്ചത്.ഡീസല്‍ വില 95ന് മുകളില്‍ എ ത്തിയ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 12 രൂപയിലെത്തണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവ ശ്യം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.