Breaking News

ബലിപ്പെരുന്നാള്‍ ആഘോഷനിറവില്‍ യുഎഇ

പ്രഥാന വീഥികള്‍ വൈദ്യുത ദീപാലങ്കാരങ്ങളാല്‍ പ്രകാശം നിറഞ്ഞ് രാവുകളെ വര്‍ണാഭമാക്കുന്നു

ബുദാബി :   ബലിപ്പെരുന്നാള്‍ യുഎഇയില്‍ ഉള്‍പ്പടെ ജിസിസി രാജ്യങ്ങള്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു.

ഈദ്ഗാഹുകളിലും പള്ളികളിലും നമസ്‌കാരം നടന്നു. പ്രാര്‍ത്ഥനയും ഖുത്തുബയും ഉള്‍പ്പടെ 20 മിനിറ്റ് നീണ്ട ചടങ്ങുകള്‍ക്കു ശേഷം മാംസവിഭവങ്ങള്‍ അടങ്ങിയ ഭക്ഷണം തയ്യാറാക്കലും നടന്നു.

നാലു ദിവസത്തെ അവധിയാണ് യുഎഇയിലും ഖത്തറിലും എല്ലാം ഉള്ളത്. അവധി ദിവസങ്ങളില്‍ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ചിലവഴിക്കാനാണ് ഏവരുടെയും ശ്രമം.

കോവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതോടെയാണ് ഇക്കുറി പതിവു പോലെ ആഘോഷമായി ബലിപ്പെരുന്നാള്‍ ആചരിക്കാന്‍ ഏവരേയും പ്രേരിപ്പിച്ചത്.

അബുദാബി, ഷാര്‍ജ. ദുബായ് എന്നിവടങ്ങളിലെല്ലാം വെടിക്കെട്ട് ഉള്‍പ്പടെയുള്ള പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

സജ്ജീകരണങ്ങള്‍ക്ക് വിവിധ മുനിസിപ്പാലിറ്റികളും ഗതാഗത വകുപ്പും നേതൃത്വം നല്‍കുന്നു. ഇതിന്നിടയില്‍ ആരോഗ്യ വകുപ്പും ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.