UAE

ബലിപെരുന്നാള്‍ ; യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് നാലുദിവസത്തെ അവധി

അവധി ദിനങ്ങളില്‍ യുഎഇയിലെ എല്ലാ സ്വകാര്യസ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും

ദുബയ്: യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് നാലുദിവസത്തെ അവധി പ്രഖ്യാപിച്ചു. ബലിപെരുന്നാ ളിനോട് അനുബന്ധിച്ചാണ് മാനവ വിഭവശേ ഷി സ്വദേശിവത്കരണ മന്ത്രാലയം അവധി പ്രഖ്യാ പിച്ചത്. ജൂലൈ 19 മുതല്‍ 22 വരെയാണ് അവധി. ഈ അവധി ദിനങ്ങളില്‍ യുഎഇയിലെ എല്ലാ സ്വകാര്യസ്ഥാപനങ്ങളിലും കമ്പനികളിലും ജോലിചെയ്യുന്നവര്‍ക്ക് ശമ്പളത്തോടെയുള്ള അവധി യായിരിക്കും.

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഇതേ തിയ്യതി അവധി നല്‍കുമെന്ന് നേര ത്തെ  അറിയിച്ചിരുന്നു. യുഎഇയിലെ താമസക്കാര്‍ ക്ക് ബലിപെരുന്നാള്‍ ആഘോഷത്തിന് ഇത്തവ ണ വാരാന്ത്യ അവധികള്‍ കൂടി ചേര്‍ത്ത് ആറുദിവസം ലഭിക്കും. ഈ മാസം 19ന് അറഫാദിനം മുത ല്‍ 22 വരെയാണ് യുഎഇയില്‍ സര്‍ക്കാര്‍ അവധിദിനങ്ങള്‍. ഫെഡറല്‍ അതോറിറ്റി അധികൃതരാ ണ് ഇക്കാര്യം അറിയിച്ചത്.

ഈദുല്‍ അദ്ഹ അവധിയും വാരാന്ത്യ അവധികളും ഇത്തവണ ഒരുമിച്ചാണ് വന്നത്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികള്‍ കൂടി ചേ ര്‍ന്ന് ഞായറാഴ്ചയാവും മന്ത്രാലയങ്ങളും സ്ഥാപന ങ്ങളും തുറക്കുക. ഇതോടെ ആഘോഷത്തിന് തുടര്‍ച്ചയായ ആറുദിവസം ജീവനക്കാര്‍ക്ക് ലഭിക്കും. കൂടിച്ചേരലുകള്‍ക്കും മറ്റും ഇത്തവണയും കടുത്ത നിയന്ത്രണങ്ങളുണ്ടാവും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.