Breaking News

ബലിപെരുന്നാള്‍ തിരക്കിനിടെ ബാഗ്ദാദിലെ മാര്‍ക്കറ്റില്‍ ചാവേര്‍ സ്ഫോടനം ; 35 മരണം, ഭീകരാക്രമണം നടത്തിയത് ഐഎസ്

ബലിപെരുന്നാള്‍ തിരക്കിനിടെയാണ് ബാഗ്ദാദ് മാര്‍ക്കറ്റില്‍ ചാവേര്‍ ആക്രമണം. തിങ്കളാഴ്ച രാത്രി വഹൈലാത്ത് മാര്‍ക്കറ്റിലാണ് സ്ഫോടനം

ബാഗ്ദാദ് : ഇറാഖ് തലസ്ഥാനായ ബാഗ്ദാദിലെ തിരക്കേറിയ മാര്‍ക്കറ്റിറ്റിലുണ്ടായ ചാവേര്‍ ആ ക്രമണത്തില്‍ 35 പേര്‍ മരിച്ചു. 60 പേര്‍ക്ക് പരുക്ക്. പലരുടേയും പരുക്ക് ഗുരുതരമാണ്. ബലി പെരുന്നാള്‍ തിരക്കിനിടെയാണ് ബാഗ്ദാദ് മാര്‍ക്കറ്റില്‍ ചാവേര്‍ ആക്രമണം. തിങ്കളാഴ്ച രാത്രി വഹൈലാത്ത് മാര്‍ക്കറ്റിലാണ് സ്ഫോടനം.

അടുത്തകാലത്ത് ഇറാഖില്‍ നടക്കുന്ന വലിയ ചാവേറാക്രമണങ്ങളിലൊന്നാണിത്. മരിച്ചവരില്‍ നി രവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. സ്‌ഫോടനത്തില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാ ണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടക വസ്തുക്കള്‍ ശരീ രത്തില്‍ കെട്ടി വെച്ച ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ക്കാ യി വന്‍ തോതില്‍ ജനങ്ങള്‍ തടിച്ചുകൂടിയ മാര്‍ക്കറ്റിലാണ് സ്ഫോടനമുണ്ടായത്.

ഭീകരവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് രംഗത്തെത്തി. അബു ഹംസ അല്‍-ഇറാഖി എന്ന ചാവേറാണ് ആക്രമണം നടത്തിയതെ ന്ന് ടെലഗ്രാം സന്ദേശത്തില്‍ ഐഎസ് അറി യിച്ചു. ഹീനമായ കുറ്റകൃത്യമാണ് ബലി പെരുന്നാള്‍ രാത്രിയില്‍ നടന്നതെന്ന് ഇറാഖ് പ്രസിഡന്റ് ബ ര്‍ം സാലിഹ് പറഞ്ഞു. ജനം സന്തോഷത്തോടെ ആഘോഷിക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ആക്രമ ണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം മൂന്നാം തവണയാണ് ബാഗ്ദാദ് മാര്‍ക്ക റ്റില്‍ സ്ഫോടനമുണ്ടാകുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.