Breaking News

ബലാത്സംഗ കേസില്‍ അസാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ

2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ സൂറത്ത് സ്വദശിയും ശിഷ്യയുമായ യുവതിയെ മൊട്ടേരയിലെ ആശ്രമത്തില്‍ വെച്ച് അസാറാം ബാപ്പു പലതവണ പീ ഡിപ്പിച്ചെന്നാണ് കേസ്

ന്യൂഡല്‍ഹി : ബലാത്സംഗ കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അസാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ ഗാന്ധിനഗര്‍ സെ ഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അഹമ്മദാബാദിലെ ആശ്രമത്തില്‍ സൂറത്ത് സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ.

2013ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗാന്ധിനഗര്‍ സെഷന്‍സ് കോടതി ജഡ്ജി ഡി കെ സോണി ഇന്ന് ശി ക്ഷ വിധിച്ചത്. ഇന്നലെ അസാറാം ബാപ്പു കുറ്റക്കാരാനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതി അന്‍ പതിനായിരം രൂപ പിഴയടയ്ക്കണമെന്നും വിധിയിലുണ്ട്. 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ സൂറ ത്ത് സ്വദശിയും ശിഷ്യയുമായ യുവതിയെ മൊട്ടേരയിലെ ആശ്രമത്തില്‍ വെച്ച് പലതവണ പീഡിപ്പിച്ചെ ന്നാണ് കേസ്.

അസാറാമിന്റെ ഭാര്യയും മകളും ഉള്‍പ്പെടെ ആറ് പേര്‍ കൂടി ഈ കേസിലെ പ്രതികളായിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ഇവരെ നേരത്തെ കോടതി വെറു തെ വിട്ടിരുന്നു. പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി തള്ളി. അനധികൃതമായി തടവില്‍വെച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് യുവതി പരാതി നല്‍കിയത്. വിധി പറയു മ്പോള്‍ ഓണ്‍ലൈനായി അസാറാം ബാപ്പുവിനെയും കോടതിയില്‍ ഹാജരാക്കിയിരുന്നു.

ആകെ 68 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. അഹമ്മദാബാദ് ചന്ദ്‌ഖേഡ പൊലീസ് സ്റ്റേഷനിലാണ് പരാതിയില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രത്യേക അന്വേ ഷണ സംഘമാണ് കേസന്വേഷിച്ചത്. അ സാറാം ബാപ്പു സ്ഥിരം കുറ്റവാളിയാണെന്നും കനത്ത ശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷന്‍ കോട തിയില്‍ വാദിച്ചു.

2013ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന മറ്റൊരു കേസിലും കോടതി അസാറാം ബാപ്പുവിനെ ശിക്ഷിച്ചിരുന്നു. നിലവില്‍ രാജസ്ഥാനിലെ ജോഥ്പൂര്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അ നുഭവിക്കുകയാണ് അസാറാം ബാപ്പു. 2018 ലാണ് ഈ കേസില്‍ രാജസ്ഥാനിലെ കോടതി ശിക്ഷ വിധിച്ചത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.