Home

ബലാത്സംഗമായാല്‍ പോലും ഗര്‍ഭച്ഛിദ്രത്തെ ന്യായീകരിക്കാനാവില്ല, മറ്റു രാജ്യങ്ങള്‍ അനുവദിക്കുന്നു എന്നത് നരഹത്യയ്ക്ക് നീതീകരണവുമല്ല’;നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ

‘അവിഹിതഗര്‍ഭ’മാണെന്ന കാരണത്താല്‍ പോലും ഗര്‍ഭച്ഛിദ്രം നടത്തുന്നതിനെ ന്യായീകരിക്കാ നാവില്ലെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ഗര്‍ഭഛിദ്ര നിയമം മനു ഷ്യ ജീവന്റെ മേലുള്ള ഭീകരാക്രമണമെന്നായിരുന്നു ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു

ചങ്ങനാശ്ശരി: ‘അവിഹിതഗര്‍ഭ’മാണെന്ന കാരണത്താല്‍ പോലും ഗര്‍ഭച്ഛിദ്രം നടത്തുന്നതിനെ ന്യായീകരി ക്കാനാവില്ലെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെ രുന്തോട്ടം. ഗര്‍ഭഛിദ്ര നിയമം മനുഷ്യ ജീവന്റെ മേലുള്ള ഭീകരാക്രമണമെന്നായിരുന്നു ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ദീപിക ദിനപത്ര ത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നത്.

24 ആഴ്ച വരെ പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കുന്ന നിയമം കേന്ദ്രസര്‍ ക്കാര്‍ പാസാക്കിയതിന് പിന്നാലെയാണ് ലേഖനം.ജനിച്ച കുഞ്ഞി ന്റെ ജീവന്‍ എടുക്കുന്നത് കുറ്റമാണെങ്കി ല്‍ അമ്മയുടെ ഉദരത്തില്‍ വെച്ച് ജീവന്‍ എടുക്കുന്നതും കുറ്റമല്ലേ എന്ന് ലേഖനത്തില്‍ ചോദിക്കുന്നു. നിസ്സഹായാവസ്ഥയിലും പരാ ശ്രയത്തിലും ഇരിക്കുമ്പോള്‍ നടത്തുന്ന കൊലയെ സാധൂകരിക്കുന്നതാണ് നിയമമെന്നും ജനിച്ച കുഞ്ഞിന്റെ ജീവന്‍ എടുക്കുന്നത് കുറ്റമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മനു ഷ്യജീവന് മഹത്വവും വിലയും കല്‍പ്പിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം പിന്‍വലിക്കണമെന്നും കത്തോലിക്ക സഭ അഭിപ്രായപ്പെട്ടു.

വിവാഹേതരബന്ധം മൂലമോ ബലാത്സംഗത്താലോ ജനനനിയന്ത്രണോപാധികള്‍ പരാജയപ്പെട്ടതു കൊ ണ്ടോ മറ്റേതെങ്കിലും കാരണത്താലോ അവിഹിതഗര്‍ഭമാണെന്ന കാരണത്താല്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നതി നെ ന്യായീകരിക്കാനാവില്ല.

ശാരീരിക മാനസിക ദൗര്‍ബല്യങ്ങളുടെ പേരില്‍ ഗര്‍ഭഛിദ്രത്തെ ന്യായീകരിക്കാനാകില്ല. അമ്മയുടെ ഉദ രത്തില്‍ വച്ച് ജീവന്‍ എടുക്കുന്നത് കുറ്റമാണ്. വിവാഹേതര ബന്ധം, ബലാല്‍സംഗം എന്നീ കാരണങ്ങളാ ല്‍ ഗര്‍ഭഛിദ്രം നടത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും മറ്റ് രാജ്യങ്ങള്‍ ഗര്‍ഭചിത്രം അനുവദിക്കുന്നു എ ന്നതുകൊണ്ട് നരഹത്യയ്ക്ക് അത് നീതീകരണമാകില്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.