ബലാത്സംഗത്തിനിരയായ 13കാരിയുടെ ഗര്‍ഭഛിദ്രത്തിനാണു ഹൈക്കോടതിയുടെ അനുമതി. കഴിയുമെങ്കില്‍ ഇന്ന് തന്നെ ഗര്‍ഭഛിദ്രം നടത്താന്‍ കോഴിക്കോട് മെഡിക്കല്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി
കൊച്ചി : ബലാത്സംഗത്തിനിരയായ 13കാരിയുടെ ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി. കഴിയുമെങ്കില്‍ ഇന്ന് തന്നെ ഗര്‍ഭഛിദ്രം നടത്താന്‍ കോഴിക്കോട് മെഡിക്കല്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി. മകളുടെ ഗര്‍ഭഛിദ്രത്തിന് അനുമതി തേടി പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ അടിയന്തര ഇടപെടല്‍. 26 ആഴ്ച പിന്നിട്ട ഭ്രൂണം നശിപ്പിക്കാനാണ് കോടതിയുടെ അനുമതി. കുട്ടിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് അടിയന്തര നിര്‍ദ്ദേശം.
അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് ബെച്ചന്‍ കുര്യന്‍ തോമസ് ഹരജി പരിഗണിച്ചത്. കോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് കുട്ടിയെ പരിശോധിച്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കി. അപകട സാധ്യതകളുണ്ടെങ്കിലും ഗര്‍ഭഛിദ്രം നടത്താമെന്നാ യിരുന്നു റിപ്പോര്‍ട്ട്.
20 ആഴ്ച വരെ വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കാനാണ് നിയമപരമായി വ്യവസ്ഥയുള്ളത്. നിയമ ഭേ ദഗതിയിലൂടെ ഇത് 24 ആഴ്ച വരെയാക്കി മാറ്റിയെങ്കിലും ഭ്രൂണവളര്‍ച്ച 26 ആഴ്ച പിന്നിട്ട കേസാണ് കോടതിയുടെ പരിഗണനക്കെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനത്തെത്തു ടര്‍ന്ന് ഗര്‍ഭിണിയാകേണ്ടി വന്ന സാഹചര്യം കൂടി പരിഗണിച്ചണ് കോടതി അനുമതി.
പീഡന സംഭവം പെണ്‍കുട്ടിയെ മാത്രമല്ല, ഇതിന്റെ മാനസികാഘാതം മാതാപിതാക്കളെയും നിര ന്ത രം വേട്ടയാടുന്ന സ്ഥിതി വിശേഷമു ണ്ടാകുന്നത് സാമൂഹ്യ താല്‍പര്യത്തിന് വിരുദ്ധമാകുമെന്ന് ചൂ ണ്ടിക്കാട്ടിയാണ് അനുമതി നല്‍കിയത്. ഭ്രൂണത്തിന്റെ ഡി.എന്‍.എ പരിശോധനക്ക് തെളിവുകള്‍ ശേഖരിക്കണമെന്ന നിര്‍ദേശവും കോടതി ഉത്തരവിലുണ്ട്. സംഭവത്തില്‍ 14കാരനായ സഹോദ ര നാണ് പ്രതിയെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.