Breaking News

ബജറ്റ് 25 വര്‍ഷത്തേക്കുളള സാമ്പത്തിക അടിത്ത ; രാജ്യം 9.2 ശതമാനം വളര്‍ച്ച നേടും, ബജറ്റ് അവതരണം തുടങ്ങി

രാജ്യത്ത് അടുത്ത 25 വര്‍ഷത്തേക്കുള്ള സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറയിടാ നാണ് ബജറ്റിലൂടെ ലക്ഷ്യ മിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 9.2 ശതമാനം ജിഡിപി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകും. 16 ലക്ഷം പേ ര്‍ക്ക് തൊഴില്‍ നല്‍കും. 60 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. എല്ലാവര്‍ ക്കും പാര്‍പ്പിടവും ഭക്ഷണവുമാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ 75-ാമത് ബജറ്റ് അവതരണം തുടങ്ങി. രാജ്യത്ത് അടുത്ത 25 വര്‍ഷ ത്തേക്കുള്ള സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറയിടാനാണ് ഈ ബജറ്റിലൂ ടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനമ ന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമാണ്. ഓണ്‍ലൈന്‍ മുഖേനയും മൊബൈല്‍ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും.

രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ധനമന്ത്രി തന്റെ നാലാമത്തെ ബജറ്റ് അവതരിപ്പി ക്കാന്‍ പാര്‍ലമെന്റിലെത്തിയത്. സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. കോവിഡ് മഹാമാരി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ ആഘാതം ഏല്‍പ്പിച്ചില്ലെന്നും നിര്‍മല സീതാരാമന്‍ ബജറ്റ് അ വതരണത്തില്‍ പറഞ്ഞു.

9.2 ശതമാനം ജിഡിപി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകും. 16 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. 60 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. എല്ലാവര്‍ക്കും പാര്‍പ്പിടവും ഭക്ഷണവുമാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു.

രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടെങ്കിലും വാക്സിനേഷനിലൂടെ പ്രതിരോധം ശക്തമാക്കാന്‍ സാധിച്ചു. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവ ര്‍ത്തനത്തിലൂടെ വീണ്ടും മുന്നോട്ട് കുതിക്കാന്‍ നമുക്ക് സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 25,000 കിലോമീറ്റര്‍ ദേശീയ പാത വികസിപ്പി ക്കും. 100 കാര്‍ഗോ ടെര്‍മിനലുകള്‍ മൂന്ന് വര്‍ഷത്തിനകം. ദേശീയ റോപ് വേ വികസനം, കുന്നുകളുള്ള മേഖലകളില്‍ ആദ്യഘട്ടമായി 60 കിലോമീറ്റര്‍ അടുത്ത സാമ്പത്തിക വര്‍ഷം തുടങ്ങും. എണ്ണക്കുരുകളു ടെ ഉത്പാദനം കൂട്ടാന്‍ പദ്ധതിയുണ്ട്.

അഞ്ച് നദികള്‍ യോജിപ്പിക്കാന്‍ പദ്ധതി പൂര്‍ത്തിയാക്കി

അഞ്ച് നദികള്‍ യോജിപ്പിക്കാന്‍ പദ്ധതി പൂര്‍ത്തിയാക്കി. സംസ്ഥാനങ്ങള്‍ അംഗീകരിച്ചാല്‍ കേ ന്ദ്രം സഹായിക്കുമെന്നും മന്ത്രി അറിയിച്ചു. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള സഹാ യ പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷം കൂടി തുടരും. തൊഴില്‍ പരിശീലനത്തിന് ഏകീകൃത പോര്‍ട്ടല്‍ അവതരിപ്പിക്കും. ആത്മനിര്‍ഭര്‍ ഭാരതിന് ആവേശകരമായ പ്രതികരണമാണ് രാജ്യ ത്ത് ലഭിക്കുന്നത്. അറുപത് ലക്ഷം തൊഴിലവസരങ്ങളാണ് ഇത് ഒരുക്കിയത്. രാജ്യത്തെ ആ രോഗ്യമേഖലയും മെച്ചപ്പെട്ടു വരുന്നുണ്ട്. അടുത്ത 30 ലക്ഷം കോടി തൊഴിലവസരങ്ങള്‍ സൃ ഷ്ടിക്കാന്‍ സാധിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.