ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ഇന്ത്യയ്ക്ക് സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

ബംഗ്ലാദേശ് : ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അപ്രതീക്ഷതമായ രാജി ഇന്ത്യയ്ക്ക് സാമ്പത്തികമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
2009-ല്‍ ഷെയ്ഖ് ഹസീന ബംഗ്ലാദേശിന്റെ അധികാരമേറ്റതു മുതല്‍ ബംഗ്ലാദേശ് ഇന്ത്യയുടെ പ്രധാന സഖ്യകക്ഷിയാണ്. ബംഗ്ലാദേശിലെ പ്രക്ഷുബ്ധത ഇതിനകം തന്നെ നിരവധി ഇന്ത്യന്‍ കമ്പനികളെ ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച്‌ രാജ്യത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കമ്പനികളെ ബംഗ്ലാദേശുമായി ബന്ധമുള്ള ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ ഇടിവ് നേരിട്ടതിനാല്‍ ഓഹരി വിപണിയിലും ആഘാതം പ്രകടമാണ്.

സഫോള ഭക്ഷ്യ എണ്ണയ്ക്ക് പേരുകേട്ട മാരികോ കമ്ബനിയുടെ വരുമാനത്തിന്റെ 11-12% ബംഗ്ലാദേശില്‍ നിന്നാണ് ലഭിക്കുന്നത്. ബംഗ്ലാദേശിലെ നിലവിലെ പ്രതിസന്ധി മൂലം മാരികോയുടെ സ്റ്റോക്ക് 4% കുറഞ്ഞു. ഈ പ്രതിസന്ധി മാരികോയുടെ വില്‍പ്പനയെ ഭാവിയില്‍ തടസ്സപ്പെടുത്തിയേക്കാം. ബംഗ്ലാദേശില്‍ നിന്ന് ഏകദേശം 25% വരുമാനം നേടുന്ന ഇന്ത്യന്‍ കമ്ബനിയാണ് പേള്‍ ഗ്ലോബല്‍ ഇന്‍ഡസ്ട്രീസ്. ബംഗ്ലാദേശ് പ്രതിസന്ധിയ്ക്ക് ശേഷം കമ്പനിയുടെ ഓഹരികളില്‍ മൂന്ന് ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. ഇമാമിയുടെ ഓഹരികളും നാല് ശതമാനത്തിലധികം ഇടിഞ്ഞു.

ഇവയൊക്കെ കൂടാതെ ബേയര്‍ കോര്‍പ്, ജിസിപിഎല്‍, ബ്രിട്ടാനിയ, വികാസ് ലൈഫ് കെയര്‍, ഡാബര്‍, ഏഷ്യന്‍ പെയിന്റ്സ്, പിഡിലൈറ്റ്
ഇവയൊക്കെ കൂടാതെ ബേയര്‍ കോര്‍പ്, ജിസിപിഎല്‍, ബ്രിട്ടാനിയ, വികാസ് ലൈഫ് കെയര്‍, ഡാബര്‍, ഏഷ്യന്‍ പെയിന്റ്സ്, പിഡിലൈറ്റ്, ജൂബിലന്റ് ഫുഡ് വര്‍ക്ക്സ്, ബജാജ് ഓട്ടോ എന്നീ ഇന്ത്യന്‍ കമ്പനികളിലും ഓഹരിയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.