തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് 1,736 വോട്ടിനാണ് മമത ബാനര്‍ജി പരാജയം ഏറ്റുവാങ്ങിയത്. സുവേന്ദുവിന്റെ സിറ്റിങ് മണ്ഡലമാണ് നന്ദിഗ്രാം
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മമത ബാനര്‍ജിക്ക് തോല്‍വി. തൃണ മൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് 1,736 വോട്ടിനാണ് മമത ബാനര്‍ജി പരാജയം ഏറ്റുവാങ്ങിയത്. സുവേന്ദുവിന്റെ സിറ്റിങ് മണ്ഡലമാണ് നന്ദിഗ്രാം.
”നന്ദിഗ്രാമിനെക്കുറിച്ച് വിഷമിക്കേണ്ട. പോരാട്ടത്തിന് വേണ്ടി ചില ത്യാഗങ്ങള്‍ ചെയ്യേണ്ടിവരും. ഞാന്‍ ഒരു മുന്നേറ്റത്തിന് വേണ്ടി പോരാ ടിയതിനാല്‍ നന്ദിഗ്രാമില്‍ ബുദ്ധിമുട്ട് നേരിട്ടു. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഏത് വിധിയും നല്‍കട്ടെ, ഞാന്‍ അത് അംഗീകരിക്കുന്നു. എനിക്ക് കുഴപ്പമില്ല. ഫലങ്ങള്‍ അവലോകനം ചെയ്യുകയും ആവശ്യമെങ്കില്‍ കോടതിയില്‍ പോകുകയും ചെയ്യും. ഫലപ്രഖ്യാപനത്തിനുശേഷം ചില കൃത്രിമങ്ങള്‍ നടന്നിട്ടുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. അവ ഞാന്‍ വെളിപ്പെടുത്തുന്നതായിക്കും.” മമത ബാനര്‍ജി പറഞ്ഞു.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തുടരും. 213 സീറ്റുകളിലാണ് തൃണമൂല്‍ മുന്നേറ്റം. 78 സീറ്റുകളാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്താന്‍ മാത്രമാണ് ബി.ജെ.പിക്ക് കഴിഞ്ഞത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.