Breaking News

ബംഗാളിലെ സ്ഥിതി പാഠമാകണം, വീഴ്ചകൾ ഉണ്ടാകരുതെന്ന് പ്രവർത്തന റിപ്പോർട്ട്

കൊല്ലം: അധികാരത്തിൽ തുടർച്ചയായി ഒൻപതാംവർഷം പിന്നിടുമ്പോൾ ബംഗാളിനെ ഓർമ്മപ്പെടുത്തി പ്രവർത്തന റിപ്പോർട്ടിൽ പരാമർശം. വീണ്ടും തുടർഭരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കുമ്പോൾ ബംഗാളിലെ സ്ഥിതി പാഠമാകണമെന്നാണ് ഓർമ്മപ്പെടുത്തൽ. തുടർച്ചയായ ഭരണത്തിൽ ബംഗാളിൽ ഉണ്ടായ വീഴ്ചകൾ ഇവിടെയുണ്ടാകരുത്. അധികാര കേന്ദ്രമാണ് പാർട്ടിക്കാർ എന്ന തോന്നൽ ജനങ്ങൾക്കുണ്ടാകരുത്. തുടർഭരണം ലഭിച്ച ഘട്ടത്തിൽ ഇക്കാര്യത്തിൽ പ്രത്യേക മാർഗനിർദേശം നൽകിയിരുന്നു.
അടിസ്ഥാന വിഭാഗമായ തൊഴിലാളികളും സാധാരണക്കാരും മാത്രമല്ല മധ്യവർഗത്തെയും പാർട്ടിയുടെ ഭാഗമാക്കണമെന്നും അതിനായുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണമെന്നും സി.പി.എം. പ്രവർത്തന റിപ്പോർട്ടിൽ പ്രത്യേക പരാമർശം. തൃശ്ശൂർ, എറണാകുളം സമ്മേളനങ്ങൾ ചർച്ചചെയ്ത വിഷയത്തിലാണ് വീണ്ടും ഓർമ്മപ്പെടുത്തൽ. നോക്കു കൂലിക്കെതിരായ നിലപാടും അനാവശ്യ തൊഴിൽ സമരങ്ങൾ ഒഴിവാക്കാനാകുന്നതും പശ്ചാത്തല മേഖലയിൽ ഉണ്ടാകുന്ന വികസനങ്ങളും വ്യവസായ സൗഹൃദ സാഹചര്യങ്ങളും ഇടത്തട്ടുകാർക്കു പ്രയോജനകരമായി.ഇനിയും ഇവർക്ക് പാർട്ടിയോട് ആഭിമുഖ്യം ഉണ്ടാക്കാൻ അവരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് സംഘടനാപരമായ ഇടപെടലുകളുണ്ടാകണം. പാർട്ടിയുടെ നെടുംതൂണായ അടിസ്ഥാന വിഭാഗങ്ങളെയും സാധാരണക്കാരെയും ചേർത്തു പിടിച്ചാകും ഇടത്തട്ടു കാരുമായുള്ള സൗഹൃദം.
അംഗങ്ങളുടെ എണ്ണത്തിൽ കുതിപ്പുണ്ടാകുമ്പോഴും പ്രത്യയശാസ്ത്ര അടിത്തറയിൽ ഇളക്കമെന്ന് പാർട്ടിക്ക് ആശങ്ക. പാർട്ടി ആശയങ്ങൾ ഉൾക്കൊള്ളാനോ പ്രചരിപ്പിക്കാനോ കഴിയാത്തവരാണ് കൂടുതൽ അംഗങ്ങളും താഴെത്തട്ടിലെ നേതാക്കളും. ഇതിനു പരിഹാരം കാണാൻ പാർട്ടിക്ലാസുകൾ നിർബന്ധിതമാക്കിയിട്ടുണ്ടെങ്കിലും ലക്ഷ്യത്തിലേക്കെത്തിയിട്ടില്ല. സംരക്ഷണത്തിനും നിലനിൽക്കാനും അംഗത്വത്തിലേക്കെത്തുന്നവരുണ്ട്. തുടർ ഭരണത്തിൽ ഈ പ്രവണത കൂടുന്നുണ്ട്. ഇതിൽ അടിത്തട്ടിൽ സൂക്ഷ്മമായ പരിശോധനയും പുനഃപരിശോധനയും വേണമെന്ന്‌ റിപ്പോർട്ട് നിർദേശിക്കുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.