Business

ഗാര്‍ഡന്‍ സിറ്റിയില്‍ ലുലു ഷോപ്പിങ്മാള്‍ തുറന്നു; അയ്യായിരത്തിലധികം പേര്‍ക്ക് തൊഴില്‍,തിരുവനന്തപുരത്ത് ഈ വര്‍ഷം തന്നെയെന്ന് യൂസഫലി

ഇന്ത്യയിലെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്ന ബംഗളൂരില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാ നായ തില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. അത്യാധുനി കസൗകര്യങ്ങളോടെയുള്ള സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ബംഗളൂരിലെ ജനങ്ങള്‍ക്കും ലഭ്യമായിരിക്കുകയാണ് ലക്ഷ്യം.നേരിട്ടും അല്ലായും ഏകദേശം അയ്യായിരത്തിലധികം ആളുക ള്‍ക്ക് തൊഴില്‍ ലഭ്യമാകും

ബംഗളൂരു: യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എം എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ബംഗളൂരുവില്‍ പുതിയ ഷോപ്പിങ് മാള്‍ തുറന്നു. ബംഗളൂരു രാ ജാജി നഗറിലാണ് ഗ്ലോബല്‍മാള്‍ പ്രവര്‍ ത്തനം ആരംഭിച്ചത്. എട്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ബംഗളൂരുവിലെ മാള്‍.കൊച്ചിയില്‍ വിപുലമായ നിലയിലാണ് ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. തൃശൂരില്‍ ചെറിയ നില യിലാണ്. ബംഗളൂരുവില്‍ മൂന്നാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റും ഇതോടൊപ്പം പ്രവര്‍ത്തനം ആരംഭിച്ചതായും മാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യൂസഫലി പറഞ്ഞു.

രാജ്യത്ത് ലുലുഗ്രൂപ്പിന്റെ പ്രവര്‍ത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ അഞ്ചു ഷോ പ്പിങ് മാളുകള്‍ തുറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 4500 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരി ക്കുന്നത്. ഇതില്‍ കൊച്ചിയിലും തൃശൂരിലും ബംഗളൂരൂവിലും മാള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ബംഗളൂരുവില്‍ രണ്ടുലക്ഷം ചതുരശ്രയടിയിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ്. എന്റര്‍ടെയിന്‍മെന്റ് സോണ്‍ ഉള്‍ പ്പെടെ മറ്റു അത്യാധുനിക സേവനങ്ങളും ഇവിടെ ലഭ്യമാണ്. തിരുവന ന്തപുരത്തും ലക്നൗവിലും മാളു കള്‍ തുടങ്ങുന്നതിന് കാലതാമസം നേരിട്ടു. തിരുവനന്തപുരത്തെ മാള്‍ ഈ വര്‍ഷം അവസാനം തന്നെ പ്രവര്‍ത്തനം ആരംഭിക്കും. ലക്നൗവില്‍ അടുത്ത വര്‍ഷം ആദ്യപാദത്തില്‍ തന്നെ മാളിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുപോകുന്നതെന്നും യൂസഫലി പറഞ്ഞു.

ഇന്ത്യയിലെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്ന ബംഗളൂരില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാനായതി ല്‍ ഏറെ സന്തോഷമുണ്ടെന്ന് ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോ ടെയുള്ള സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ബംഗളൂരിലെ ജനങ്ങള്‍ക്കും ലഭ്യമായിരിക്കുകയാണ്. നേരിട്ടും അല്ലാതെയും ഏക ദേശം അയ്യായിരത്തിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാകും. കര്‍ണ്ണാ ടകയുടെ വിവിധ ഭാഗങ്ങളില്‍ പത്ത് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും യൂസഫലി പറഞ്ഞു.

തിരുവനന്തപുരത്തെ ലുലു മാള്‍ ഈ വര്‍ഷാവസാനവു ലക്‌നോവിലെത് അടുത്ത മാര്‍ച്ചിലും പ്രവര്‍ത്ത നമാരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായും യൂസഫലി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട് ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന 132 സ്റ്റോറുകള്‍, അക്‌സസറികള്‍, ജൂവലറി, ഫുഡ് കോര്‍ട്ട്, റസ്റ്റോറന്റ്,കഫേ,60,000 ചതുരശ്ര അടിയി ലേറേ വ്യാപിച്ചുകിടക്കുന്ന ഫണ്‍ടൂറ ഒരു റോളര്‍ ഗ്ലൈഡര്‍, ടാഗ് അറീന, ഒരു അഡ്വഞ്ചര്‍ കോഴ്‌സും ട്രാ മ്പൊലിനും, ഏറ്റവും പുതിയ വി.ആര്‍ റൈഡുകള്‍, 9ഡി തിയേറ്റര്‍, ബമ്പര്‍ കാറുകള്‍, എന്നിങ്ങനെ നി രവധി സവിശേഷതകളുള്ളതാണ് ബംഗളൂരു ഗ്ലോബല്‍ മാള്‍സ്

ബംഗളൂരില്‍ ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ നിര്‍വഹിച്ചു. കര്‍ണ്ണാടക മുന്‍മന്ത്രി ഡി. ശിവ കുമാര്‍, ചെയര്‍മാന്‍ എം.എ.യൂസഫലി, എക്‌സിക്യൂട്ടി ഡയറക്ടര്‍ എം.എ.അഷ് റഫലി, ലുലു ഇന്ത്യ ഡയ റക്ടര്‍ എ വി ആനന്ദ് ഉള്‍ പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

 

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

6 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.