Home

ബംഗളുരൂ കൂട്ടബലാത്സംഗക്കേസ് വഴിത്തിരിവില്‍ ; യുവതിയെ കോഴിക്കോട് കണ്ടെത്തി, കേരളത്തിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങള്‍

ബെംഗളൂരുവില്‍ യുവതി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ അന്വേഷണം കേരള മടക്കമുള്ള സംസ്ഥാനങ്ങളിലേക്ക്. കര്‍ണാടകത്തിന് പിറമെ കേരളത്തിലും തെലങ്കാനയിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങള്‍ പ്രതികള്‍ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു

കോഴിക്കോട് : ബംഗളുരൂവില്‍ കൂട്ട കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ കോഴിക്കോട് നിന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം കേരളമടക്കമുള്ള സംസ്ഥാന ങ്ങളിലേക്ക്. കോഴിക്കോട് കണ്ടെത്തിയ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയ പ്രതികള്‍ കര്‍ണാടകയിലും തെലങ്കാനയിലും കേരള ത്തിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങള്‍ നടത്തി യിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി യിട്ടുണ്ട്. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത രണ്ടാം പ്രതി മുഹമ്മദ് ബാബുവാണ് ഇതിന് പിന്നിലെ ന്ന് പൊലീസ് കണ്ടെത്തി. പ്രതികളുടെ നേതൃത്വത്തില്‍ കേരളം, കര്‍ണാടകം. തെലങ്കാന സംസ്ഥാന ങ്ങളില്‍ ലൈംഗിക വ്യാപാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.

രണ്ട് വര്‍ഷം മുന്‍പാണ് ധാക്ക സ്വദേശിനിയായ യുവതി യുഎഇയിലേക്ക് പോയത്. ജോലി ആവശ്യം പോകുകകയാണെന്നാണ് കുടുംബത്തെ അറിയിച്ചിരുന്നത്. തുടര്‍ന്ന് അവിടെ ഡാന്‍സ് ബാറിലട ക്കം ജോലി ചെയ്തിരുന്നു. പിന്നീട് മുഹമ്മദ് ഇവരെ ബംഗളൂരുവില്‍ എത്തിച്ചു. അവിടെ ഈ സംഘ ത്തിനൊപ്പം പ്രവര്‍ത്തിച്ച യുവതി അവരുമായി തെറ്റിയ ശേഷം കോഴിക്കോട് മാസാജ് പാര്‍ലര്‍ നട ത്തിവരികയായിരുന്നു. ധാക്ക മോഗ് ബസാര്‍ സ്വദേശിനിയായ യുവതി രണ്ട് വര്‍ഷം മുന്‍പ് നാടുവി ട്ടു പോയതാണെന്നും റാക്കറ്റുമായി യുവതി നടത്തിയ സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണ് ക്രൂര പീഡനത്തില്‍ കലാശിച്ചതെന്ന് ബംഗ്ലാദേശ് പൊലീസ് അറിയിച്ചു.

ബംഗളൂരു രാമമൂര്‍ത്തി നഗറിലെ വീട്ടില്‍ വച്ചാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. പ്രതികള്‍ തന്നെ മൊബൈലില്‍ പീഡന രംഗം പകര്‍ത്തുകയും ചെയ്തു. ഇപ്പോള്‍ പ്രചരിക്കുന്നത് കൂടാതെ രണ്ട് വീഡിയോകള്‍ കൂടി പ്രതികളുടെ മൊബൈലില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് കാട്ടി സംഘം യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഒരാഴ്ച മുന്‍പാണ് സംഭവം നടന്നത്.

സംഭവുമായി ബന്ധപ്പെട്ട് ബെംഗളുരുവില്‍ നിന്നും കഴിഞ്ഞ ദിവസവമാണ് പ്രതികള്‍ പിടിയി ലായത്. ഇവര്‍ക്കെതിരെ ബലാത്സംഗക്കുറ്റമടക്കം ഗുരുതര വകുപ്പുകളാണ് ചുമത്തിയത്. പ്രതികള്‍ 14 ദിവസം പൊലീസ് കസ്റ്റഡിയിലാണ്. യുവതിയുടെ വൈദ്യ പരിശോധന ഇന്നലെ പൂര്‍ത്തിയായി. ഇന്ന് മൊഴിയെടുക്കല്‍ ആരംഭിക്കും.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.