Business

ഫ്‌ളാറ്റ്‌ നിര്‍മാണം വൈകിയാല്‍ വായ്‌പ തിരിച്ചടക്കേണ്ട

താമസത്തിന്‌ തയാറായ അപ്പാര്‍ട്ട്‌മെന്റുകളേക്കാള്‍ വിലക്കുറവ്‌ നിര്‍മാണത്തിലിരിക്കുന്നവയ്‌ക്കായിരിക്കും. ഒരു പതിറ്റാണ്ട്‌ മുമ്പ്‌ റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ കുതിപ്പ്‌ നിലനിന്ന കാലത്ത്‌ നിര്‍മാണത്തിലിരിക്കുന്ന ഫ്‌ളാറ്റുകള്‍ക്ക്‌ പ്രചാരം സിദ്ധിച്ചതിന്റെ കാരണവും അതുതന്നെ. അതേ സമയം കഴിഞ്ഞ വര്‍ഷങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിക്കുന്നത്‌ വൈകുകയും അനിശ്ചിതമായി നീളുകയും ചെയ്യുന്ന സ്ഥിതിവിശേഷം വ്യാപകമായത്‌ നിര്‍മാണത്തിലിരിക്കുന്ന പദ്ധതികളുടെ വിശ്വാസ്യത കുറച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ രാജ്യത്തെ ഏറ്റവും വലിയ വാ ണിജ്യ ബാങ്കായ എസ്‌ബിഐ റെസിഡന്‍ ഷ്യല്‍ ബില്‍ഡര്‍ ഫിനാന്‍സ്‌ വിത്ത്‌ ബയര്‍ ഗ്യാരന്റി സ്‌കീം എന്നൊരു സ്‌കീമിന്‌ തുടക്കമിട്ടത്‌. ബില്‍ഡര്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ വീഴ്‌ച വരുത്തിയാല്‍ ഉപഭോക്താവിന്‌ മൂലധനം തിരികെ നല്‍കുമെന്ന്‌ വാഗ്‌ദാ നം ചെയ്യുന്ന ഈ സ്‌കീം നിര്‍മാണത്തിലിരിക്കുന്ന പദ്ധതികളിലേക്ക്‌ ആളുകളെ ആകര്‍ ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ രൂപം നല്‍കിയിരിക്കുന്നത്‌.

എസ്‌ബിഐയുടെ ഈ സ്‌കീം മൂലധനം തിരിച്ചു കിട്ടുമെന്ന വാഗ്‌ദാനത്തേക്കാളുപരി ആകര്‍ഷകമാകുന്നത്‌ പദ്ധതി പൂര്‍ത്തീകരി ക്കും എന്ന ഉറപ്പുകൊണ്ടാണ്‌. കാരണം പദ്ധതികള്‍ കൃത്യസമയത്ത്‌ പൂര്‍ത്തീകരിച്ചതിന്റെ മികച്ച ട്രാക്ക്‌ റെക്കോഡും മതിയായ ധനലഭ്യതയുമുള്ള ബില്‍ഡര്‍മാരെ തിരഞ്ഞെടുത്താണ്‌ ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇത്തരം ബില്‍ഡര്‍മാരുടെ പദ്ധതികളില്‍ ഉള്‍പ്പെടുന്ന ഫ്‌ളാറ്റുകള്‍ വാങ്ങുമ്പോള്‍ മാത്രമാണ്‌ ഈ സ്‌കീം ലഭ്യമാകുന്നത്‌.

ഇത്തരം പദ്ധതികള്‍ക്ക്‌ വായ്‌പ നല്‍കുന്നത്‌ എസ്‌ബിഐ മാത്രമായിരിക്കും. മറ്റ്‌ ബാങ്കുകളില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ഇത്തരം പദ്ധതികള്‍ക്കായി വായ്‌പ എടുക്കാന്‍ എസ്‌ബിഐ ബില്‍ഡറെ അനുവദിക്കില്ല. മാത്രവുമല്ല, പദ്ധതിയുടെ സുഗമമായ നടത്തിപ്പ്‌ ഉറപ്പുവരുത്തുന്നതിനായി മറ്റ്‌ ചില കര്‍ശന നിബന്ധനകളും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സിമന്റ്‌, സ്റ്റീല്‍ തുടങ്ങിവയുടെ ബില്‍ തുക നല്‍കുന്നത്‌ നിശ്ചിത ദിവസങ്ങള്‍ക്കപ്പുറം നീട്ടിക്കൊണ്ടു പോകാന്‍ പറ്റില്ല. ഇത്‌ പദ്ധതിയുടെ ധനാഗമനം സുഗമമാണെന്നും നിശ്ചിത കാലയളവിനകം പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നും ഉറപ്പുവരുത്താന്‍ സഹായകമാകുന്നു.

ഉപഭോക്താവിന്‌ ആവശ്യമെങ്കില്‍ മാത്രമേ ഗ്യാരന്റി സ്‌കീമില്‍ ചേരേണ്ടതുള്ളൂ. അപ്പാര്‍ ട്ട്‌മെന്റ്‌ വാങ്ങാനായി ബില്‍ഡറെ സമീപിക്കുമ്പോള്‍ നിശ്ചിത കാലയളവിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന ഗ്യാരന്റി ആവശ്യമുണ്ടോയെന്ന്‌ ബില്‍ഡര്‍ ആരായുന്നു. ആവശ്യമെങ്കില്‍ ബില്‍ഡര്‍ ഗ്യാരന്റി നല്‍കുന്നു. എസ്‌ബിഐയില്‍ നിന്നും ഭവന വായ്‌പ എടുക്കുന്നവര്‍ക്ക്‌ മാത്രമേ ഈ ഗ്യാര ന്റി ലഭ്യമാവുകയുള്ളൂ. ഗ്യാരന്റിക്കു വേണ്ടി ബാങ്കിന്‌ പണം നല്‍കുന്നത്‌ ബില്‍ഡറായിരിക്കും.

പദ്ധതി വൈകുകയാണെങ്കില്‍ ഉപഭോക്താവിന്‌ ഫ്‌ളാറ്റിലുള്ള തന്റെ ഉടമസ്ഥത വേണ്ടെന്നുവെച്ച്‌ ഗ്യാരന്റ്‌ സ്‌കീമിന്റെ വഴി തേടാം. ഇതോടെ ഉപഭോക്താവ്‌ ബാങ്കിന്‌ ബാക്കിയുള്ള മൂലധനം തിരികെ നല്‍കുന്നതിനുള്ള ബാധ്യതയില്‍ നിന്ന്‌ ഒഴിവാകുന്നു. മൂലധനത്തിന്റെ തിരിച്ചടവ്‌ ബില്‍ഡറുടെ ചുമതലയാകും. പലിശ ബാങ്ക്‌ വേണ്ടെന്ന്‌ വെക്കുകയും ചെയ്യും.

ഉദാഹരണത്തിന്‌ 50 ലക്ഷം രൂപയാണ്‌ ഫ്‌ളാറ്റിന്റെ വിലയെന്ന്‌ കരുതുക. 20 വര്‍ഷത്തേക്ക്‌ 45 ലക്ഷം രൂപ 8.2 ശതമാനം പലിശ നിരക്കില്‍ ഉപഭോക്താവ്‌ ഭവന വായ്‌പ എടുക്കുകയും അഞ്ച്‌ ലക്ഷം രൂപ ഡൗണ്‍ പേ മെന്റായി നല്‍കുകയും ചെയ്‌തുവെന്നിരിക്കട്ടെ. നാല്‌ വര്‍ഷത്തിനു ശേഷം നിര്‍മാണം പൂര്‍ത്തീകരിച്ച്‌ കൈമാറുമെന്ന ഉറപ്പിന്മേല്‍ ആണ്‌ ഫ്‌ളാറ്റ്‌ എടുത്തത്‌. പക്ഷേ നാല്‌ വര്‍ഷത്തിനു ശേഷം നിര്‍മാണം പൂര്‍ത്തിയായില്ലെങ്കില്‍ ഉപഭോക്താവിന്‌ ഗ്യാരന്റി സ്‌കീം ഉപയോഗപ്പെടുത്താം. ഇതോടെ ബാങ്കിന്‌ തുടര്‍ന്ന്‌ ഒരു തുകയും ഉപഭോക്താവ്‌ തിരിച്ചടക്കേണ്ടതില്ല. അതായത്‌ മൂലധനത്തിലേക്കായി ബാക്കിയുള്ള 40.78 ലക്ഷം രൂപ അടച്ചു തീര്‍ക്കാനുള്ള ബാധ്യതയില്‍ നിന്ന്‌ ഉപഭോക്താവ്‌ മുക്തനാകുന്നു. അതേ സമയം ഫ്‌ളാറ്റിന്റെ ഉടമസ്ഥത ഉപഭോക്താവിന്‌ നഷ്‌ടമാകും. അതുപോലെ ഡൗണ്‍ പേമെന്റായി നല്‍കിയ തുക ഉള്‍പ്പെടെ നാല്‌ വര്‍ഷം അടച്ച 14.12 ലക്ഷം രൂപയും തിരികെ കിട്ടാതെ പോകും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.