Breaking News

ഫ്രാൻസിസ് മാർപാപ്പയുടെ ഓർമകളിൽ ഗൾഫ്: മതിലുകളില്ലാത്ത മാനവികത; സംശയങ്ങളില്ലാത്ത സൗഹൃദം.

ദുബായ് : സൗഹൃദങ്ങൾക്കും സ്നേഹത്തിനും മതം ഒരു മതിൽക്കെട്ടല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച്, എല്ലാ മനുഷ്യരെയും സ്നേഹത്തിൽ ഒന്നായി കാണാൻ ആഗ്രഹിച്ച സന്ദർശനങ്ങളാണ് ഫ്രാൻസിസ് മാർപ്പാപ്പ ഗൾഫ് രാജ്യങ്ങളിലേക്ക് നടത്തിയത്. വത്തിക്കാൻ ഭരണാധികാരിയും ആഗോള ക്രൈസ്തവ സഭയുടെ അധ്യക്ഷനുമായ മാർപാപ്പമാരുടെ സന്ദർശക വഴികളിൽ ഒരിക്കലും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, സൗഹൃദത്തിന്റെ വാതിലുകൾ മലർക്കെ തുറന്ന ഫ്രാൻസിസ് മാർപാപ്പ രണ്ടു തവണയാണ് ഗൾഫിലേക്ക് എത്തിയത്.
യുഎഇയിലും ബഹ്റൈനിലുമെത്തിയ പാപ്പ, ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ ഓൺലൈനായി പങ്കെടുത്തും ഗൾഫിനോടുള്ള അടുപ്പവും സ്നേഹവും പ്രകടിപ്പിച്ചു. പരസ്പര ചർച്ചകളിലൂടെ സ്നേഹം വളർത്താനും സംശയങ്ങൾക്കതീതമായി മനുഷ്യരെ ചേർത്തു പിടിക്കാനുമാണ് ഗൾഫ് സന്ദർശന വേളയിൽ അദ്ദേഹം ആഹ്വാനം ചെയ്തത്. 
മത സൗഹൃദത്തിന്റെ ആഗോള പ്രതീകമായ അബുദാബിയിലെ അബ്രഹാമിക് ഹൗസിനും മാർപാപ്പ തുടക്കം കുറിച്ചു. പരിസ്ഥിതിയെ രക്ഷിക്കാനും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും മത വിശ്വാസികൾ മുൻകൈ എടുക്കണമെന്ന് ആഗോള കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി നടന്ന മത സമ്മേളനത്തിൽ  ആഹ്വാനം ചെയ്തു. മധ്യപൗരസ്ത്യ മേഖലയിലെ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ലോക രാജ്യങ്ങളോടു നിരന്തരം അഭ്യർഥിച്ച്, മനുഷ്യ സ്നേഹത്തിന്റെയും കരുതലിന്റെയും വേറിട്ട മാതൃ‍കയായി. രാജ്യങ്ങളുടെ കലഹങ്ങളിൽ അകപ്പെട്ടു പോകുന്ന മധ്യപൗരസ്ത്യ മേഖലയിലെ ജനങ്ങളുടെ ആശങ്കയ്ക്കൊപ്പം  നിലകൊണ്ടു. യുദ്ധം ഒന്നും നേടിത്തരില്ലെന്ന് രാഷ്ട്രത്തലവന്മാരെ അദ്ദേഹം നിരന്തരം ഓർമപ്പെടുത്തി. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണീര് കാണാതെ പോകരുതെന്നും അദ്ദേഹം പ്രസംഗങ്ങളിലൂടെ ലോകത്തോടു വിളിച്ചു പറഞ്ഞു. 
2019ൽ യുഎഇ സന്ദർശനത്തിന്റെ ഭാഗമായി നടത്തിയ കുർബാനയിൽ 1.5 ലക്ഷം പേരാണ് പങ്കെടുത്തത്.   2022ൽ   ബഹ്റൈനിൽ 4 ദിവസമാണ് മാർപാപ്പ സന്ദർശനം നടത്തിയത്. മനാമ സ്റ്റേഡിയത്തിൽ നടന്ന കുർബാനയിൽ 111 രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു.  28,000 വിശ്വാസികൾ എത്തിയ ചടങ്ങിൽ മലയാളവും തമിഴും ഹിന്ദിയും ഉൾപ്പെടെ വിവിധ ഭാഷകളിൽ പ്രാർഥന മുഴങ്ങിയിരുന്നു. സ്നേഹിക്കാനുള്ള കഴിവാണ് ക്രിസ്തു നൽകിയ ഏറ്റവും വലിയ സമ്മാനമെന്നാണ് മാർപാപ്പ പ്രസംഗങ്ങളിൽ എപ്പോഴും ഓർമിപ്പിച്ചിരുന്നത്.  ക്രിസ്തു സ്നേഹിച്ചതു പോലെ, ഉപാധികളില്ലാതെ പരസ്പരം സ്നേഹിക്കണം. അത് സുഖസന്തോഷങ്ങളിൽ മാത്രമല്ല, ഏത് അവസ്ഥയിലും സാധ്യമാകണം. കണ്ണിനു കണ്ണും പല്ലിനു പല്ലും എന്ന ചിന്ത മാറണം. സമത്വ –സാഹോദര്യ സമൂഹത്തിനായി പ്രവർത്തിക്കാനാണ് ക്രിസ്തു പഠിപ്പിച്ചത്. സ്നേഹിക്കുന്നവരെ മാത്രമല്ല ശത്രുക്കളെയും സ്നേഹിക്കണം. അപ്പോഴാണു ഭൂമിയിൽ സ്വർഗരാജ്യം വരികയെന്നും ആ വാക്കുകൾ ജനങ്ങളെ ഓർമിപ്പിച്ചു. 
എല്ലാ യുദ്ധവും നാശത്തിൽ മാത്രമേ കലാശിച്ചിട്ടുള്ളൂ. യുദ്ധങ്ങൾ സത്യത്തിന്റെ മരണത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. മനാമയിലെ സാക്കിർ കൊട്ടാരത്തിൽ നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു. അൽ അസറിലെ ഗ്രാൻഡ് ഇമാമുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തി.  മുസ്‌ലിം രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ സന്ദർശന ലക്ഷ്യം. 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 weeks ago

This website uses cookies.