തീപിടുത്തം,അപകടം, സൈനിക ആക്രമണം എന്നിവ ഉണ്ടായാല്‍പ്പോലും വാഹ നങ്ങളുടെ ഫ്യുവല്‍ ടാങ്ക് പൊട്ടിത്തെറിക്കാതെ സൂക്ഷിക്കുന്ന കണ്ടുപിടുത്ത ത്തി നാണ് ചെയര്‍മാന്‍ അനില്‍ നായരും സി.ഇ.ഒ അജിത് തരൂരും സി.ടി.ഒ വിനോദ് മേനോനും സഹസ്ഥാപകരായ ആറ്റം അലോയ്സ് അവാര്‍ഡു നേടിയത്
ന്യൂഡല്‍ഹി : ദേശീയ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡുകളില്‍ സേഫ്റ്റി, സെക്യൂരിറ്റി വിഭാഗത്തില്‍ മലയാളികള്‍ നേ തൃത്വം നല്‍കുന്ന ആറ്റം അലോയ്സിന് അവാര്‍ഡ്. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും സഹമന്ത്രി സോം പ്രകാശും ഡല്‍ഹിയില്‍ നടന്ന ചങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.
തീപിടുത്തം,അപകടം, സൈനിക ആക്രമണം എന്നിവ ഉണ്ടായാല്‍പ്പോലും വാഹനങ്ങളുടെ ഫ്യുവല്‍ ടാ ങ്ക് പൊട്ടിത്തെറിക്കാതെ സൂക്ഷിക്കുന്ന കണ്ടുപിടുത്തത്തിനാണ് ചെയര്‍മാന്‍ അനില്‍ നായരും സി.ഇ.ഒ അജിത് തരൂരും സി.ടി.ഒ വിനോദ് മേനോനും സഹസ്ഥാപകരായ ആറ്റം അലോയ്സ് അവാര്‍ഡു നേടിയ ത്. ഒബ്രോയ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മൂവരും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
പെട്ടെന്ന് തീപിടിക്കുന്ന സാധാരണ ഇന്ധനങ്ങള്‍, എല്‍പിജി എന്നിവയുടെ സംഭരണ ടാങ്കുകള്‍ക്ക് പരമാ വധി സുരക്ഷ ഒരുക്കുന്നതാണ് ഒരു ദശകത്തിലേറെ നീണ്ട ഗവേഷണങ്ങളിലൂടെ കമ്പനി വികസിപ്പിച്ചെ ടുത്ത് പേറ്റെന്റ് എടുത്ത സംവിധാനമെന്ന് ആറ്റം അലോയ്സ് ചെയര്‍മാനും സഹസ്ഥാപകനുമായ അനി ല്‍ നായര്‍ പറഞ്ഞു.
ഫ്യൂവല്‍ ടാങ്കുകളുടെ സ്ഫോടനം എങ്ങനെ ഭീഷണിയാകാമെന്നത് ഈയിടെ ക്രിക്കറ്റ് താരം ഋഷഭ് പന്തുള്‍ പ്പെട്ടെ അപകടം തെളിയിച്ചുവെന്ന് സി.ടി.ഒ വിനോദ് മേനോന്‍ ചൂണ്ടിക്കാണിച്ചു. അതേസമയം തങ്ങള്‍ വികസിപ്പിച്ചെടുത്ത ഈ സംവിധാനം കാറുകള്‍ക്കും ടാങ്കറുകള്‍ക്കും മാത്രമല്ല ബോട്ടുകള്‍, കപ്പലുകള്‍ തുടങ്ങിയ ജലയാനങ്ങ ളിലും ഉപയോഗിക്കാവുന്നതാണ്. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് കമ്പ നിയുടെ ആസ്ഥാനം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.