മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികളുടെ യാത്രാ രേഖകള്‍ നഷ്ടപ്പെട്ടതായാണ് വിവരം
ഫ്യുജെയ്‌റ: മഴക്കെടുതിയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഫ്യജെയ്‌റയിലെ ചില പ്രവാസികള്‍ക്ക് യാത്രാ രേഖകള്‍ അടക്കമുള്ളവ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.
യാത്രാ രേഖകള്‍ നഷ്ടപ്പെട്ടവര്‍ എംബസിയുമായി ബന്ധപ്പെടമെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ പാസ്‌പോര്‍ട്ടും മറ്റും രേഖകളും അടിയന്തരമായി അനുവദിക്കും.
എന്നാല്‍, അവധിക്ക് നാട്ടില്‍ പോകാന്‍ തയ്യാറെടുത്ത ചിലര്‍ക്ക് രേഖകള്‍ നഷ്ടപ്പെട്ടത് വിഷയമായി.
പാസ്‌പോര്‍ട്ട്, ലൈസന്‍സ്, സര്‍ട്ടിഫിക്കേറ്റുകള്‍ എന്നിവ നഷ്ടപ്പെട്ടവരുമുണ്ട്. വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങിയെങ്കിലും താമസ യോഗ്യമായിട്ടില്ല. സന്നദ്ധ സംഘടനകളാണ് ഇവര്‍ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്.
ഹോട്ടലുകളിലേക്ക് മാറ്റിയവരും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം താമസിക്കുന്നവരും താമസിയാതെ തങ്ങളുടെ താമസയിടങ്ങളിലേക്ക് തിരികെ എത്തിത്തുടങ്ങി.
വീടുകളിലെ ഫ്രിഡ്ജ് അടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങളും ഗ്യാസ് സ്റ്റൗവും എല്ലാം ഉപയോഗ ശൂന്യമായ അവസ്ഥയിലാണ്.
മലയാളികള്‍ അടക്കമുള്ള ചെറുകിട കച്ചവടക്കാരുടെ കടകളിലും മറ്റും വെള്ളം കയറി വന്‍ നാശനഷ്ടമാണ് ഉണ്ടായത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.