വധഗൂഢാലോചനാക്കേസില്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ നീ ക്കിയെന്ന് ക്രൈംബ്രാഞ്ച്. ഫോണുകള്‍ പരിശോധിച്ച മുംബൈ ലാബില്‍ അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ ഡാറ്റ നീക്കം ചെയ്തതിന്റെ തെളിവുകള്‍ ക്രൈം ബ്രാഞ്ച് കണ്ടെടുത്തു
കൊച്ചി: വധഗൂഢാലോചനാക്കേസില്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ നീക്കിയെന്ന് ക്രൈംബ്രാഞ്ച്. ഫോണുകള്‍ പരിശോധിച്ച മുംബൈ ലാബില്‍ അന്വേഷണ സംഘം നടത്തിയ പരിശോ ധനയില്‍ ഡാറ്റ നീക്കം ചെയ്തതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ച് കണ്ടെടുത്തു. ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തെളിവുകളാണ് ശേഖരിച്ചത്.
ഒരു ഫോണിലെ വിവരങ്ങള്‍ മാറ്റാന്‍ 75,000 രൂപ പ്രതിഫലം ലഭിച്ചെന്നാണ് ലാബ് ജീവനക്കാരന്റെ മൊഴി. ദിലീപ് മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോ ടതിയെ അറിയിച്ചിരുന്നു. നാല് ഫോണിനും പ്രതിഫലം ലഭിച്ചതായാണ് ലാബ് ജീവനക്കാരന്‍ സുഗീന്ദ്ര യാദവിന്റെ മൊഴി. ഫോണി ലെ തെളിവുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തെളിവുകളാണ് ശേഖരി ച്ചത്.
പ്രതികള്‍ക്ക് ലാബ് പരിചയപ്പെടുത്തുന്നത് ഇന്‍കം ടാക്‌സ് അസി.കമ്മീഷണര്‍ ആയിരുന്ന വിന്‍സന്റ് ചൊവ്വല്ലൂരാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നാല് ഫോണുകളാണ് മുംബൈയില്‍ കൊണ്ടുപോയത്. ഇതില്‍ രണ്ട് ഫോണുകള്‍ മാത്രമേ കോടതി മുഖാന്തരം ഹാജരാക്കിയിട്ടുള്ളൂ. മറ്റ് രണ്ട് ഫോണുകളും ഇതുവരെ കിട്ടിയിട്ടില്ല.
കേസില്‍ നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ ഡേറ്റകള്‍ ദിലീപ് നശിപ്പിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മുംബൈ ലാബില്‍ കൊണ്ടുപോയി വിവരങ്ങള്‍ നീക്കിയ ശേഷമാണ് ഫോണുകള്‍ കോടതിക്ക് കൈമാറിയെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. ഫോണുകള്‍ കൈമാറാന്‍ ഹൈക്കോട തി ഉത്തരവിട്ടശേഷമാണ് മുംബൈയില്‍ വെച്ച് ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തതെന്നും കണ്ടെത്തിയി ട്ടുണ്ട്.
തെളിവുകള്‍ നശിപ്പിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍
അന്വേഷണസംഘം കോടതിയെ സമീപിച്ചേക്കും
ആറ് ഫോണുകളിലേയും വിവരങ്ങള്‍ ആദ്യം ഒരു ഹാര്‍ഡ് ഡിസ്‌കിലേക്ക് ലാബ് അധികൃതര്‍ മാറ്റിയിരുന്നു. അതിന്റെ മിറര്‍ കോപ്പി ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇതിനു പുറ മേ, ഫോണുകള്‍ കൊറിയര്‍ ചെയ്തതിന്റെ ബില്‍, ലാബ് തയ്യാറാക്കിയ ഫോറന്‍സിക് റിപ്പോര്‍ട്ട് തുടങ്ങിയ തെളിവു കളും ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തെളിവു കള്‍ നശിപ്പിച്ച ദിലീപിന്റെ ജാമ്യം റദ്ദാ ക്കാന്‍ അന്വേഷണസംഘം കോടതിയെ സമീപിച്ചേക്കും. തെളിവ് നശിപ്പിച്ചതിന് ലാബിനെതി രെയും നടപടിക്ക് സാധ്യതയുണ്ട്. ലാബി നെതിരെ ഏതു തരത്തില്‍ നടപടിയെടുക്കാം എന്നതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് നിയമോപദേശം തേടി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.