ലോക ഒന്നാം നമ്പര്‍ താരമായ തായ് രണ്ട് ഗെയിം മാത്രം നീണ്ട പോരാട്ടത്തില്‍ സിന്ധുവിനെ അനായാസം വീഴ്ത്തി. വനിതാ വിഭാഗം മിഡില്‍ വെയ്റ്റ് ബോക്സിംഗില്‍ ക്വാര്‍ട്ടര്‍ ഫൈനലിനിറ ങ്ങിയ പൂജാ റാണിയും പുറത്തായി
ടോക്യോ: ബാഡ്മിന്റണ്‍ സെമിയില്‍ ഇന്ത്യയുടെ പി വി സിന്ധു തോറ്റതോടെ ഒളിംപിക്സില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി. ചൈനീസ് തായ്‌പേയ് താ രം തായ് സുയിങിനോടാണ് സിന്ധുവിന്റെ തോല്‍വി. ലോ ക ഒന്നാം നമ്പര്‍ താരമായ തായ് രണ്ട് ഗെയിം മാത്രം നീണ്ട പോരാട്ടത്തില്‍ സിന്ധു വിനെ അനായാ സം വീഴ്ത്തി. സ്‌കോര്‍ 18 – 21, 12-21. വനിതാ വിഭാഗം മിഡില്‍വെയ്റ്റ് ബോക്സിംഗില്‍ ക്വാര്‍ട്ടര്‍ ഫൈനലി നിറങ്ങിയ പൂജാ റാണി യും പുറത്തായി.
ആദ്യ ഗെയിമില്‍ മികച്ച രീതിയില്‍ മുന്നേറാന്‍ സിന്ധുവിന് സാധിച്ചെങ്കിലും ഗെയിമിന്റെ അവസാ ന ഘട്ടത്തില്‍ തായ് ശക്തമായി തിരിച്ചെത്തി ഗെയിം 18-21 ന് സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമി ല്‍ സിന്ധു ഒരു ഘട്ടത്തിലും ചൈനീസ് തായ്‌പേയ് താരത്തിന് വെല്ലുവിളി ഉയര്‍ത്തിയില്ല. ആദ്യ ഗെ യിം തുടകത്തില്‍ തന്നെ 5-2ന് ലീഡ് നേടാന്‍ സിന്ധുവിനായിരുന്നു. എന്നാല്‍ പിന്നില്‍ നിന്ന് പൊരു തി കയറിയ തായ് 11-11ന് ഒപ്പമെ ത്തി. പിന്നീട് ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. സ്‌കോര്‍ 16-16 ലെത്തിക്കാനും പിന്നീട് 18-18 വരേയും ഇരുവരും ഒപ്പമായിരുന്നു. തുടര്‍ന്നുള്ള മൂന്ന് പോയിന്റുകള്‍ സിന്ധുവിന് വിട്ടുകൊടുക്കേണ്ടി വന്നു. ഇതോടെ ഗെയിം തായ് സ്വന്തമാക്കി.
റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവും ഇന്ത്യന്‍ ബാഡ്മിന്റണ്‍ സെന്‍സേഷനുമായ പി വി സിന്ധു സെമിയില്‍ തോല്‍വി രാജ്യത്തിന് കനത്ത നഷ്ടമായി. ഇനി വെങ്കല മെഡല്‍ പോരാട്ടം ബാക്കിയുണ്ട്. നാളെ വൈകീട്ട് അഞ്ച് മണിക്കാണ് വെങ്കല മെഡലിനായി സിന്ധു മത്സരിക്കാ നിറ ങ്ങുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.