ന്യൂഡൽഹി : മെറ്റ ഉടമസ്ഥതയിലുള്ള ഫെയ്സ്‌ബുക്കും ഇൻസ്റ്റഗ്രാമും ബുധനാഴ്ച അർധരാത്രി പ്രവർത്തനരഹിതമായി. ഡൗണ്‍ ഡിറ്റക്ടര്‍ എന്ന വെബ്‌സൈറ്റ് നല്‍കുന്ന വിവരപ്രകാരം ഫേസ്ബുക്കിൽ പ്രശ്നം നേരിടുന്നതായി 27,000 പേരും ഇൻസ്റ്റഗ്രാമിൽ പ്രശ്നം നേരിടുന്നതായി 28,000 പേരും റിപ്പോർട്ടു ചെയ്തു. രാത്രി പന്ത്രണ്ടരയോടെയാണ് ഫെയ്സ് ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രശ്നങ്ങൾ നേരിട്ടുതുടങ്ങിയത്. വാട്‌സാപിലും പ്രശ്നങ്ങൾ നേരിടുന്നതായി അനവധി ആളുകൾ പരാതിപ്പെട്ടു. സാങ്കേതിക തകരാർ എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നു വ്യക്തമാക്കിയ മെറ്റ, ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടിന് ക്ഷമാപണം നടത്തി.
ഈ വർഷം മാർച്ചിലും ഫെയ്സ്‌ബുക്കും ഇൻസ്റ്റഗ്രാമും മണിക്കൂറുകളോളം നിശ്ചലമായിരുന്നു. കേരളം അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 3 ലക്ഷത്തിലേറെ ഫെയ്സ്ബുക് അക്കൗണ്ടുകളും ഇരുപതിനായിരത്തിലേറെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുമാണ് പ്രവർത്തനരഹിതമായത്. ചിലയിടങ്ങളിൽ മെസഞ്ചറും വാട്സാപ്പും കൂടി മുടങ്ങിയിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.