Home

ഫെയ്സ്ബുക്കില്‍ കമന്റിട്ടയാള്‍ക്ക് ക്രൂരമര്‍ദ്ദനം ; മദ്ധ്യവയസ്‌കന്റെ കൈയ്യും കാലും അടിച്ചൊടിച്ച് സിപിഎം പ്രവര്‍ത്തകര്‍, രണ്ടുപേര്‍ അറസ്റ്റില്‍

ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റിട്ട മദ്ധ്യവയസ്‌കനെ സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ക്രൂര മര്‍ദ്ദനം. ഇടുക്കി കരിമണ്ണൂര്‍ സ്വ ദേശി ജോസഫ് വെച്ചൂരിനാണ് മര്‍ദ്ദനമേറ്റത്. സിപിഎം കരിമണ്ണൂര്‍ ഏ രിയ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമിച്ചതെന്ന് ജോ സഫ് പറയുന്നു. സംഭവത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ പൊലീ സ് അറസ്റ്റ് ചെയ്തു

 

തൊടുപുഴ: ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റിട്ട മദ്ധ്യവയസ്‌കനെ സിപിഎം ഏരിയ സെക്രട്ടറിയുടെ നേ തൃത്വത്തില്‍ ക്രൂരമര്‍ദ്ദനം. ഇടുക്കി കരിമണ്ണൂര്‍ സ്വദേശി ജോസഫ് വെച്ചൂരി(51)നാണ് മര്‍ദ്ദനമേറ്റത്. സിപി എം കരിമണ്ണൂര്‍ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമിച്ചതെന്ന് ജോസഫ് പറയുന്നു. സംഭവത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി പി സുമേഷിന്റെ നേതൃത്വത്തിലാലായിരുന്നു മര്‍ദ്ദനം. സിപിഎം പ്രവര്‍ ത്തകരായ സോണി, അനന്തു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അക്രമിസംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് സൂചിപ്പിച്ചു. പരാതിയില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ഇരുമ്പ് പൈപ്പ് ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ ജോസഫിന് ഗുരുതരമായി പരിക്കേല്‍ ക്കുകയും ചെയ്തു. ഇയാളെ തൊടുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടയിലേക്ക് ഇരച്ചെ ത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഇരുമ്പ് പൈപ്പ് കൊണ്ടും കമ്പി വടി കൊണ്ടും ക്രൂരമായി ആക്രമിച്ചു എ ന്ന് ജോസഫ് പൊലീസിനോട് പറഞ്ഞു. ജോസഫിന്റെ കൈയും കാലും അക്രമികള്‍ തല്ലിയൊടിച്ചു. ചൊ വ്വാഴ്ച രാത്രിയില്‍ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്നും ജോസഫ് പറയുന്നു.

കഴിഞ്ഞദിവസം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ മണ്ഡലം പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന തുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റില്‍ ജോസഫ് കമന്റ് ചെയ്തിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. കാറിലും ബൈക്കിലുമായി എത്തിയ സംഘം, സംസാരിക്കാ നുണ്ടെന്ന് ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടാണ് ജോസഫിനെ പുറത്തെത്തിച്ച് ആക്രമിച്ചത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.