ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മറുനാടന്‍ മലയാളി അസോസിയേഷന്‍ (ഫെയ്മ) മറുനാടന്‍ മലയാളികളുടെ മഹാസമ്മേളനം ചെന്നൈയില്‍. ജൂലൈ പത്തിനും പതിനൊന്നിനുമാണ് ഫെയ്മ മറുനാടന്‍ മലയാളികളുടെ മഹാസമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ത്. സമ്മേളനത്തോടനുബന്ധിച്ച് ലോഗോ പ്രകാശനം ഇന്ത്യയിലെ വിവിധ സംസ്ഥാന ങ്ങ ളിലും, സിങ്കപ്പൂര്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലും നടത്തി
ചെന്നൈ : മറുനാടന്‍ മലയാളികളുടെ ക്ഷേമത്തിനായി രൂപംകൊണ്ട ഫെഡ റേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മ റുനാടന്‍ മലയാളി അസോസിയേഷന്‍ (ഫെയ്മ) മറു നാടന്‍ മലയാളികളുടെ മഹാസമ്മേളനം ചെന്നൈ യില്‍. ജൂലൈ പത്തിനും പതിനൊന്നിനുമാണ് ഫെയ്മ മറുനാടന്‍ മലയാളികളുടെ മഹാസമ്മേളനം സം ഘ ടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മഹാ സമ്മേളനത്തോടനുബന്ധിച്ച് ലോഗോ പ്രകാശനം ചെയ്തു. ഇന്ത്യ യിലെ വിവിധ സംസ്ഥാന ങ്ങളിലും, സിങ്ക പ്പൂര്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളി ലും ലോഗോ പ്രകാശനം നടത്തി.
ചെന്നൈയില്‍ വ്യത്യസ്ത ചടങ്ങുകളില്‍ സംഘടിപ്പിച്ച ലോഗോ പ്രകാശ നം പിന്നണി ഗായിക ചിത്ര, സംഗീ ത സംവിധായകന്‍ ശ്യാം എന്നിവര്‍ നിര്‍വഹിച്ചു. അന്തര്‍ദേശീയതലത്തില്‍ നടത്തിയ മത്സരത്തില്‍ ലഭി ച്ച അമ്പതില്‍ അധികം രൂപകല്പനകളില്‍ നിന്ന് ആന്റണി തേവലപ്പിള്ളി തയ്യാറാക്കിയ ലോഗോ തെര ഞ്ഞെടുക്കുകയായിരുന്നു. ലോഗോ പ്രകാ ശന ചടങ്ങില്‍ ആഘോഷകമ്മറ്റി ചെയര്‍മാന്‍ കല്പക ഗോപാ ലന്‍, ദേശീ യ വര്‍ക്കിങ് പ്രസിഡന്റ് കെ വി വി മോഹനന്‍, തമിഴ്‌നാട് ഘടകം പ്രസിഡന്റ് പ്രീമിയര്‍ ജനാ ര്‍ദ്ദനന്‍, ദേശീയ സെക്രട്ടറി വി.പരമേശ്വരന്‍ നായര്‍,തമിഴ്‌നാട് ഘടകം സെക്രട്ടറി ജി. പ്രഷിദ് കുമാര്‍, ആ ഘോഷക മ്മി റ്റിയംഗം എല്‍. സജികുമാര്‍, വനിതാ വിഭാഗം കണ്‍ വീനര്‍ സുനിത രാധാകൃഷ്ണന്‍,യുവജന വിഭാഗം ക ണ്‍ വീനര്‍ രാജന്‍ മാധവ് തുടങ്ങിയവര്‍ പങ്കെടുത്തു.
മുന്‍ ഡിജിപി ചന്ദ്രശേഖരന്‍, ഗോപിനാഥ്, വിജയകുമാര്‍ എന്നിവരുടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ലോഗോ പ്രകാശനം ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് നി ര്‍വഹിച്ചു. ചെന്നൈ സെന്റ് തോമസ് കോ ളേജ് അങ്കണത്തില്‍ നിശ്ചയിച്ചിരിക്കുന്ന മറുനാടന്‍ മലയാളി മഹാസ മ്മേളനം, മലയാളത്തിന്റെ സാമൂഹിക,സാംസ്‌കാരിക പൈതൃകം വിളി ച്ചോതുന്ന തരത്തിലായിരിക്കും പരിപാടി. മാധ്യമ,സാഹിത്യ ചര്‍ച്ച കള്‍, നോര്‍ക്ക മലയാളം മിഷന്‍ സാരഥികളുമായി സംവാദം, കലാപരിപാടി കള്‍,സാംസ്‌കാരിക സമ്മേള നം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സമ്മേളനത്തില്‍ ലക്ഷ്യമിടു ന്നതെന്ന് സംഘാടകരായ കെ.വി.വി മോഹനന്‍, കല്പക ഗോപാലന്‍, റെജികുമാര്‍,കെ.ജി ഹരികൃഷ്ണന്‍ എ ന്നിവര്‍ അറിയിച്ചു.
ലോഗോ പ്രകാശനവും
ഓഫീസ് ഉദ്ഘാടനവും
മുംബൈ :ഫെയ്മ മഹാരാഷ്ട്ര കമ്മിറ്റിയുടെ പ്രഥമയോഗം പൂനെ ചിഞ്ചവാട് മലയാളിസമാജം ഹാളി ല്‍ നടന്നു. ഫെയ്മ സംസ്ഥാന പ്രസിഡന്റ് എം.വി പരമേശ്വരന്‍ അധ്യഷത വഹിച്ചു. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലെ സംഘടന നേതാക്കള്‍ പങ്കെടുത്തു. ഫെയ്മ ഓഫീസ് ഉദ്ഘാടനവും ദേശീയ സ മ്മേളനത്തിന്റെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടന്നു.
ജനറല്‍ സെക്രട്ടറി പി.പി അശോകന്‍ സ്വാഗതം പറഞ്ഞു. ചി ഞ്ചു വാഡ് മലയാളി സമാജം പ്രസിഡ ന്റ് ഭാസ്‌കരന്‍ മുഖ്യ പ്രഭാഷണം നടത്തി. ഫെയ്മ നാഷണല്‍ വര്‍ക്കിങ് പ്രസിഡന്റ് കെ.വി.വി മോഹ നന്‍, ഫെയ്മ നാഷണല്‍ ഖജാന്‍ജിയും, ഫെയ്മ പ്രസിഡന്റുമായ ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ചെന്നൈയില്‍ ജൂലൈ 9,10 തീയതികളില്‍ നടക്കുന്ന സമ്മേള ന ത്തിന്റെ പ്രസക്തിയും വിശദീകരി ച്ചു. സോളിസിറ്റര്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ സോനു ഭാസിയുടെ മാതാപിതാക്കളും ഫെയ്മ സംസ്ഥാന ഭാരവാഹികളുമായ ഭാസിവാര്യത്തിനെയും നിവേ ദിത ഭാസിയെയും യോഗത്തില്‍ ആദ രിച്ചു.
കാരുണ്യ പ്രവര്‍ത്തനം,യാത്ര വിഷയങ്ങള്‍, ഭാഷയും സംസ്‌കാരവും, കലാകായിക രംഗം, യുവജ നങ്ങളെ ഉള്‍പ്പെടുത്തി കര്‍മപദ്ധതികള്‍ നടപ്പാക്കുക, സ്ത്രീ വേദികള്‍ ശക്തമാക്കുക, ചികിത്സ, പഠന സഹായങ്ങള്‍ക്ക് പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുക, മുതലായ പദ്ധതി കളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു.
മഹാരാഷ്ട്രയിലെ 36ജില്ലകളില്‍
സോണല്‍ കമ്മിറ്റികള്‍
മഹാരാഷ്ട്രയിലെ 36ജില്ലകളെ ഏഴു സോണുകളില്‍പെടുത്തി സോണല്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ഫെ യ്മ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ പ്രഥമയോഗം തീരു മാനിച്ചു.
1. അമരാവതി സോണ്‍
അമരാവതി, അക്കോളാ,യുവത്മാല്‍,ബുല്‍ദാന,വാസിം ജില്ലകള്‍
2.ഔരംഗബാദ് സോണ്‍
ഔരംഗബാദ്, ബീഡ്, ജല്‍ന, ഓസ്മാനാബാദ്, നാദേട്, ലാത്തൂര്‍, പറബ്ബണി, ഹിങ്കോളി ജില്ലകള്‍
3. നാഗ്പൂര്‍ സോണ്‍
ഭണ്ഡാര, ചന്ദ്രാപൂര്‍, ഗഡ്ചിരോളി, ഗോണ്ടിയാ, നാഗ്പൂര്‍, വര്‍ധ ജില്ലകള്‍
4. നാസിക് സോണ്‍
അഹമ്മദ് നഗര്‍, നാസിക്, നന്ദൂര്‍ബാന്‍, ജല്‍ഗാവ്, ദുലെ ജില്ലകള്‍
5. പൂനെ സോണ്‍
പൂനെ,സത്താറ,സാമ്ഗ്ലി,സോലപ്പൂര്‍,കോലാപ്പൂര്‍ ജില്ലകള്‍
6. കൊങ്കണ്‍ സോണ്‍
റായ്ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ് ജില്ലകള്‍
7. മുംബൈ സോണ്‍
പാല്‍ഘര്‍, മുംബൈ സിറ്റി, മുംബൈ അര്‍ബന്‍, താനേ, നവി മുംബൈ ജില്ലകള്‍
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.