നഗരത്തിൽ സമ്പർക്കം മൂലം ശനിയാഴ്ച്ച നാല് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരത്തിലെ കണ്ടെയ്ൻമെന്റ് സോണുകളിലടക്കം വീണ്ടും നിയന്ത്രണങ്ങൾ കൊണ്ട് വന്ന് നഗരസഭ.
പാളയം മത്സ്യ മാർക്കറ്റിന് പിറകിൽ താമസിച്ചിരുന്ന ഓൺലൈൻ ഫുഡ് ഡെലിവറി ബോയ്ക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ നഗരത്തിലെ കണ്ടെയ്മെന്റ് സോണുകളിൽ ഓൺലൈൻ ഭക്ഷണ വിതരണം കണ്ടെയ്ൻമെന്റ് സോൺ നീങ്ങുന്നത് വരെ നിർത്തി വെക്കുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.
നഗരത്തിന്റെ മറ്റ് പ്രദേശങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന് ക്യാഷ് ഓൺ ഡെലിവറിയും അനുവദിക്കില്ല.
ഭക്ഷണ വിതരണം നടത്തുന്നവർ വീടുകളിൽ കയറാൻ പാടില്ല.
വീടിന് പുറത്ത് ഭക്ഷണം സ്വീകരിക്കുന്നതിനായി വീട്ടുകാർ പ്രത്യേകം സൗകര്യം ഒരുക്കണം.
ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ കൃത്യമായ മാസ്‌ക്,ഗ്ലൗസ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങൾ നിർബന്ധമായും ധരിക്കണം.
പൂന്തുറ മേഖലയിൽ സമ്പർക്കം മൂലം രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൂന്തുറ ഹെൽത്ത് സർക്കിൾ കേന്ദ്രീകരിച്ച് നഗരസഭയുടെ പ്രത്യേക കണ്ട്രോൾ റൂം തുറക്കുമെന്നും മേയർ അറിയിച്ചു.
പൂന്തുറ മേഖലയിലുള്ള ആളുകൾക്ക് കോവിഡുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പരിഹരിക്കുന്നതിനായി ഈ കണ്ട്രോൾ റൂം സേവനം പ്രയോജനപ്പെടുത്താം.
നഗരത്തിലെ നിയന്ത്രണങ്ങൾ ഉറപ്പാക്കുന്നതിനായി നഗരസഭ നേരത്തെ പ്രഖ്യാപിച്ച നാല് ഹെൽത്ത് സ്ക്വാഡുകൾക്ക് പുറമെ പൂന്തുറ കേന്ദ്രീകരിച്ച് ഒരു സ്‌പെഷ്യൽ സ്ക്വാഡ് കൂടി പ്രവർത്തിക്കുമെന്നും മേയർ പറഞ്ഞു.
പൂന്തുറ മേഖലയിലെ ആളുകളിൽ നിന്ന് കോവിഡിനെതിരെ ജാഗ്രതക്കുറവ് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഈ മേഖലയിലെ
ആളുകൾ ഗൗരവത്തോട് കൂടി സാഹചര്യം മനസ്സിലാക്കി പെരുമാറണമെന്നും മേയർ അഭ്യർത്ഥിച്ചു.
നഗരത്തിലെ മുഴുവൻ കടകൾക്കും തുറന്ന് പ്രവർത്തിക്കാവുന്ന സമയം നഗരസഭ ഏഴ് മണി വരെയായി നിജപ്പെടുത്തിയിരുന്നു.
ഈ നിയന്ത്രണത്തിന്റെ ഭാഗമായി ശനിയാഴ്ച്ച ഏഴ് മണിക്ക് ശേഷം നഗരസഭാ പരിധിയിലെ 80 ശതമാനം കടകളും തീരുമാന പ്രകാരം അടച്ചിട്ടു നിയന്ത്രണങ്ങളോട് സഹകരിച്ചു.
ഇന്ന് സമയ പരിധി കഴിഞ്ഞും തുറന്ന് പ്രവർത്തിച്ച ചുരുക്കം കടകൾക്കും, തട്ടുകടകൾക്കും നഗരസഭാ ആരോഗ്യ വിഭാഗവും പോലീസും ചേർന്ന് മുന്നറിയിപ്പ് നൽകി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.