കാക്കനാട് പാറയ്ക്കാമുകള്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ പുരുഷോത്തമന്റെ മകന്‍ 21 കാരന്‍ അ ക്ഷയ് ജീവനു തുല്യം സ്‌നേഹിച്ച ബ്രസീലിന്റ തോല്‍വി അവന് സഹിക്കാവുന്നതില്‍ ഏറെയായിരുന്നു. അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് തലച്ചോറ്റില്‍ രക്തം കട്ടപിടിച്ച താണ് അക്ഷയ്‌ന്റെ ജീവന്‍ അപകടത്തിലാക്കിയത്. ദരിദ്ര കുടുംബത്തിന് താങ്ങാവു ന്നതിലും അപ്പുറമാണ് ചികിത്സാ ചെലവ്. മകന്റെ ജീവന്‍ രക്ഷിക്കാന്‍ സുമനസുകളു ടെ സഹായം തേടുകയാണ് അക്ഷയിന്റെ മാതാപിതാക്കള്‍
കൊച്ചി : അക്ഷയ് കൂട്ടുകാര്‍ക്കൊപ്പം മൈതാനത്ത് ലോകകപ്പ് കളി കാ
ണുമ്പോഴാണ് അവന്റെ ജീവന്‍ അപകടത്തിലാക്കിയ ആ സംഭവമുണ്ടായത്. കാക്കനാട് പാറയ്ക്കാമുകള്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ പുരുഷോത്തമന്റെ മകന്‍ 21 കാരന്‍ അക്ഷയ് ജീവനു തുല്യം സ്‌നേഹിച്ച ബ്രസീലിന്റ തോല്‍വി അവന് സഹിക്കാവുന്നതില്‍ ഏറെയായിരുന്നു. വീടിന് സമീപം മൈതാനത്ത് ബിഗ് സ്‌ക്രീനിന് മുന്നില്‍ കുട്ടുകാരുടെ ആരവം ഉയര്‍ന്നപ്പോഴും അക്ഷയ് മാത്രം മൗനത്തിലായിരുന്നു. ഇഷ്ടപ്പെട്ട ടീമിന്റെ തോല്‍വി അവന്റെ രക്തസമ്മര്‍ദം കൂട്ടി. കൂട്ടുകാരെല്ലാം വീട്ടിലേക്ക് പോയിട്ടും അവന്‍ മൈതാനത്ത് വീണു കി ടന്നു.
പിറ്റദിവസം രാവിലെയും അവനെ മൈതാനത്ത് കിടക്കുന്നതായി കണ്ടവരു ണ്ട്. ഉറങ്ങുന്നതായിരിക്കുമെ ന്ന് കൂട്ടുകാര്‍ വിചാരിച്ചു. ഒടുവില്‍ ഏറെ നേരം കഴിഞ്ഞിട്ടും ഉണരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ എത്തി വിളിച്ചുണര്‍ത്താന്‍ നോക്കിയത്. ആവശനി ലയില്‍ എഴുന്നേല്‍ക്കാന്‍ പോലും കഴിയാതിരുന്ന അക്ഷയന് എന്ത് സംഭവിച്ചെന്ന് പറയാന്‍ കഴിയുമാ യിരുന്നില്ല. സംസാര ശേഷി നഷ്ടപ്പെട്ട അക്ഷയ്‌നെ ഒട്ടും താമസി യാതെ കാക്കനാട്ടിലെ സ്വകാര്യ ആശു പ ത്രിയില്‍ എത്തിച്ചു.
അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് തലച്ചോറ്റില്‍ രക്തം കട്ടപിടിച്ചതാണ് അക്ഷയ്‌ന്റെ ജീവന്‍ അപകട ത്തിലാക്കിയതെന്ന് പരിശോധനയില്‍ വ്യക്തമായി. എന്നാല്‍ അക്ഷയന് ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഗത്യന്തരമില്ലാതെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റി യില്‍ എത്തിച്ചിരിക്കുകയാണ്. വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന അക്ഷയ്‌ന്റെ ജീ വന്‍ രക്ഷിക്കാന്‍ 17,50,000 രൂപ വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ മാതാപിതാക്കളെ അറിയി ച്ചിരിക്കന്നത്.
ദരിദ്ര കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ചികിത്സാ ചെലവ്. മകന്റെ ജീവന്‍ രക്ഷിക്കാന്‍ സുമനസുകളുടെ സഹായം തേടുകയാണ് അക്ഷയിന്റെ മാതാപിതാ ക്കള്‍. ഫുട്‌ബോള്‍ കളിയെ അത്രമേ ല്‍ സ്‌നേഹിച്ച അക്ഷയ് പുരുഷോത്തമന്റെ ജീവന്‍ രക്ഷിക്കാന്‍ നമുക്കും കൈകോര്‍ക്കാം.
ആസ്റ്റര്‍ മെഡിസിറ്റി മാനേജ്‌മെന്റ് അക്ഷയിന്റെ രോഗവിവരവും ചികിത്സാച്ചെലവും രേഖപ്പെടുത്തി മാതാപിതാക്കള്‍ക്ക് നല്‍കിയ കത്ത്
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.