ദുബായ് : നവംബർ 23ന് നടക്കുന്ന ഫുജൈറ റൺ ഇത്തവണയും മലബാർ ഗോൾഡ് സ്പോൺസർ ചെയ്യും. നാഷനൽ ബാങ്ക് ഓഫ് ഫുജൈറയുടെ വാർഷിക പദ്ധതിയായ ഫുജൈറ റണ്ണിൽ ഇത് ആറാം തവണയാണ് മലബാർ സ്പോൺസർ ആകുന്നത്. ഫുജൈറ കിരീടാവകാശി ഷൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുടെ രക്ഷാകർതൃത്വത്തിലാണ് ഫുജൈറ റൺ സംഘടിപ്പിക്കുന്നത്. ആരോഗ്യകരവും, സജീവവുമായ ജീവിതശൈലി സ്വീകരിക്കാൻ ജനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനാണ് റൺ എന്ന് എംഡി ഷംലാൽ അഹമ്മദ് പറഞ്ഞു.
പരിചയസമ്പന്നരായ ഓട്ടക്കാർ മുതൽ, തുടക്കക്കാർ വരെ ഇതിൽ പങ്കാളികളാകും. ഷൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക്കിന് സമീപം ഫുജൈറ ഫെസ്റ്റിവൽ സ്‌ക്വയറിൽ ആരംഭിച്ച് അവിടെത്തന്നെ അവസാനിക്കും. ചരിത്രപ്രസിദ്ധമായ ഫുജൈറ നഗരത്തിലൂടെയും പ്രകൃതിരമണീയമായ ചുറ്റുപാടുകളിലൂടെയും സഞ്ചരിച്ചാണ് റൺ മുന്നേറുക. 3 കി.മീ., 5 കി.മീ., 10 കി.മീ., 11 കി.മീ.എന്നിവ കൂടാതെ നിശ്ചയദാർഢ്യമുള്ളവർക്കുള്ള ഓട്ടം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് ഫുജൈറ റൺ നടക്കുന്നത്. വ്യക്തിഗത റജിസ്ട്രേഷന് https://fujairahrun.com/ സന്ദർശിക്കാം. നവംബർ 16-ന്, അല്ലെങ്കിൽ നിശ്ചിത അപേക്ഷകൾ ലഭിച്ചുകഴിഞ്ഞാൽ റജിസ്‌ട്രേഷൻ അവസാനിക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.